ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഒന്നാം തരത്തിൽ പ്രവേശനം നേടിയ 42 കുട്ടികളെയും പ്രീപ്രൈമറിയിൽ പ്രവേശനം നേടിയ 30 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രവേശന കവാടത്തിൽ നിന്ന് സ്വീകരിച്ച് സ്കൂൾ അസംബ്ലി ഹാളിലേക്ക് ഘോഷയാത്രയായി പ്രവേശിപ്പിച്ചു. കുട്ടികൾക്കെല്ലാം തൊപ്പികളും ബലൂണുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ അവർകളാണ്.ചടങ്ങിന് അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി പി രജനി അവർകളാണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് കുമാർ ടി നന്ദിയും പറഞ്ഞു.പഠനോപകരണങ്ങളും സമ്മാന കിറ്റുകളും വിതരണ ഉദ്ഘാടനം ശ്രീ.ഷിനോജ് ചാക്കോ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ,വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞിരാമൻ എ ,മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ഷാന എം,വികസന സമിതി അംഗം ശ്രീ ശശി കെ വി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.മുഴുവൻ നവാഗതർക്കും സമ്മാനപ്പൊതികളും പാഠപുസ്തകങ്ങളും വിതരണം ചെയ്തു .ഏവർക്കും പായസ വിതരണം നടത്തി .കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിലുള്ള ഒരു തൈ നടാം എന്ന പദ്ധതിക്ക് ഒന്നാംതരത്തിലെ ക്രിസ് ജോഹാൻ എന്ന കുട്ടിയെ കൊണ്ട് മരത്തൈ നടീച്ച് ഉദ്ഘാടനം നടത്തി.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് തന്നെ പരിസ്ഥിതി ദിന അസംബ്ലി ആരംഭിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. എൽ പി ക്ലാസുകളിലെ കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ ക്യാമ്പസ് ശുചീകരണവും ഔഷധസസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും നടന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ആയി പേപ്പർ ബാഗ് നിർമ്മാണം പരിശീലിപ്പിച്ചു.

വായനാദിനാചരണം

2023 ജൂൺ 19ന് വായനാദിനാചരണം നടന്നു .അന്നേദിവസം വായനാദിന അസംബ്ലി ഉണ്ടായിരുന്നു. പി എൻ പണിക്കർ അനുസ്മരണം പി .എൻ പണിക്കരുടെ ഫോട്ടോ  അനാച്ഛാദനം എന്നിവ  അസംബ്ലിയിൽ വച്ച് നടന്നു. മലയാളം അധ്യാപികയായ മഞ്ജുള ടീച്ചർ  വായനാദിന സന്ദേശം നൽകി. പി എൻ പണിക്കർ അനുസ്മരണം, വായന മത്സരങ്ങൾ  എന്നിവ ഉണ്ടായിരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ  മാസാചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ നാന്ദി കുറിച്ചു.

യോഗാ ദിനം,സംഗീത ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2023 വർഷത്തെ യോഗാ ദിനം,സംഗീത ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യോഗാ ദിനാചരണത്തിന്റെ ചടങ്ങുകൾ രാവിലെ 10 മണിക്ക് തന്നെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു .പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗത ഭാഷണം നടത്തി. ചടങ്ങിന് അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ആയിരുന്നു .യോഗാ ദിനത്തിൻറെ ഉദ്ഘാടനം യോഗാചാര്യനായ ശ്രീ .കെ. വി കേളു അവർകൾ നിർവഹിച്ചു. കുട്ടികളുടെ വകയായി യോഗാ നൃത്തം, യോഗ പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സംഗീത ദിനാചരണത്തിന്റെ ഭാഗമായി വിവിധ നാടൻ പാട്ടുകൾ കോർത്തിണക്കിയ ഗാനാലാപനം അരങ്ങേറി. ശ്രീമതി ജയ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും

ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും ഡ്രീം കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 2023 ജൂൺ 26ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ വച്ച് നടന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ആയിരുന്നു . പരിപാടിയുടെഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡണ്ട് ആയ ശ്രീ ശിവരാജ് ആണ്. ക്ലാസുകൾ കൈകാര്യം ചെയ്തത് പ്രഗത്ഭ സൈക്കോളജിസ്റ്റുകളായ ശ്രീ. നിബിൻ മാത്യുവും ശ്രീമതി.ഐശ്വര്യ ജോസഫും ആണ്.

11/7/2023-ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടന്നു

19/07/2023

ലിറ്റിൽ കൈറ്റ് യൂണിറ്റ് പുതിയ ബാച്ചിന്റെ പ്രീലമിനറി ക്യാമ്പ് നടന്നു. ക്ലാസ് നയിച്ചത് മാസ്റ്റർ ട്രെയിനർ ശ്രീ. എൻ.കെ ബാബു മാസ്റ്റർ ആയിരുന്നു

21/07/2023 -ചാന്ദ്രദിനം

ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു.

27/07/2023

	പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ  ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു.

1/08/2023- സ്കാർഫ് ഡേ

 ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി.


നാഗസാക്കി ദിനാചരണം:- സമാധാന സന്ദേശവുമായി വെള്ളരിപ്രാവ്

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ ആണ് വെള്ളരിപ്രാവ് കൂടി പങ്കുചേർന്നത്. ശാന്തിയുടെ ദീപം തെളിയിച്ചും ശാന്തി ഗീതം ഉരുവിട്ടും  കുട്ടികൾ ഈ ദിനാചരണം വേറിട്ടതാക്കി. തങ്ങൾ നിർമിച്ച സുഡോക്കോ പക്ഷികളുടെ മാതൃകയുമായി കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അണിനിരന്നു. ലോകസമാധാനത്തിനായി ക്ലാസ് പ്രതിനിധികൾ ദീപം തെളിയിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി .'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ലക്ഷ്യത്തോടെ ലോകസമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ പറത്തി വിടുകയും ചെയ്തു. പുതിയ ഊർജ്ജത്തോടെ സമാധാന സന്ദേശവുമായി അനന്തവിഹായത്തിലേക്ക് പറന്നുയർന്ന വെള്ളരിപ്രാവിനെ കരഘോഷത്തോടെ കുട്ടികൾ യാത്രയാക്കി.

ബണ്ണി യൂണിറ്റ് ഉദ്ഘാടനം

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു.

School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം

രാവിലെ 10 മണിക്ക് School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ പി വി ജയരാജൻ മാസ്റ്റർ നിർവഹിച്ചു .തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു ഇ 'പ്രഥമശുശ്രൂഷയും അതിജീവനവും' എന്ന വിഷയത്തിൽ രണ്ടുമണിക്കൂർ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ പിടിഎയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സുൽത്താൻ ഗോൾഡ് സഹകരണത്തോടെ ' 'ഹലോ പാരന്റ് ' രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 366 രക്ഷകർത്താക്കൾ പങ്കെടുത്തു. പരിപാടി വൻ വിജയമായിരുന്നു.

ഫ്രീഡം ഫസ്റ്റ്