വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം
വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം | |
---|---|
വിലാസം | |
പുറ്റംപൊയിൽ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Aneeshthappally |
=ചരിത്രം
വിദ്യാഭ്യാസപരമായി മന്ദഗതിയിലായിരുന്ന മേഞ്ഞാണ്യം മേഖലയെ അറിവിന്റെ ചക്രവാളത്തിലേക്ക് ഉയർത്താൻ അനവധി ചിന്താസമ്പന്നരായ നാട്ടുകാരുടെ അക്ഷീണ പരിശ്രമമുണ്ടായിട്ടുണ്ട്. ഇതിന് നല്ലവരായ വ്യക്തികളുടെ സഹായം അത്യാവശ്യമായിരുന്ന അന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് 1928ൽ ഇന്നത്തെ മരുതേരി കനാൽ മുക്കിനടുത്ത് ശ്രീ പുതിയെടുത്ത് ചാത്തു വൈദ്യരുടെ നേതൃത്വത്തിൽ മരുതേരി എൽ.പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം നയിച്ചത് ശ്രീ പനാപ്പുറത്ത് കണ്ണൻ മാസ്റ്റർ ആയിരുന്നു. ടി.രാഘവൻ നായർ, ലക്ഷ്മിക്കുട്ടി ടീച്ചർ കുട്ടമ്പത്ത് ഗോപാലൻ മാസ്റ്റർ, രാമോട്ടി മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു. 1938-39 കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ പേരാമ്പ്ര മേഖലയിലും വ്യാപിച്ചപ്പോൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരേ പോലെ സമരത്തിൽ പങ്കെടുത്തു . പ്രസ്തുത സ്കൂൾ 26 വർഷത്തോളം മരുതേരിയിൽ പ്രവർത്തിച്ചു പിന്നീട് ഇന്നത്തെ പാണ്ടിക്കോട് മുസ്ലിം പള്ളിക്കടുത്ത് കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി 1955 മുതൽ 1965 വരെ ഈ കാലഘട്ടത്തിലാണ് വൃന്ദാവനം എൽ.പി സ്കൂൾ എന്ന നാമം ലഭിച്ചത് ശ്രീ എ.ചന്ദ്രശേഖരമേനോൻ ,കാർത്ത്യായനി അമ്മ, ദാക്ഷായണി ടീച്ചർ, പി.പി ദേവകി ടീച്ചർ, വി.കെ കുമാരൻ മാസ്റ്റർ,കണാരൻ മാസ്റ്റർ, ഇ.എം.ദാമോധരൻ മാസ്റ്റർ തുടങ്ങിയവർ ഇക്കാലയളവിൽ സേവനമനുഷ്ഠിച്ചവരാണ്. പ്രധാന അദ്ധ്യാപകനായിരുന്ന പി.കെ അപ്പു മാസ്റ്റർ സ്കൂളിനെ ഉയർച്ചയിലേക്ക് നയിച്ചു.ശേഷം എ.ചന്ദ്രശേഖരമേനോൻ പ്രധാന അദ്ധ്യാപകനായി പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു സ്കൂളിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ ഇ എം ദാമോധരൻ മാസ്റ്റർ പ്രധാന അദ്ധ്യാപക സ്ഥാനം ഏറ്റെടുത്തു 1965 ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ പുറ്റംപൊയിൽ ഗ്രാമത്തിൽ കൂടുതൽ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കപ്പെട്ടു ഈ കാലയളവിലാണ് നമ്മുടെ വിദ്യാലയം വൃന്ദാവനം എ.യു.പി.സ്കൂൾ എന്നറിയപ്പെട്ടു തുടങ്ങിയത് 1969ൽ ശ്രീ ചാത്തു വൈദ്യരുടെ നിര്യാണത്തെത്തുടർന്ന് അദ്ധേഹത്തിന്റെ മകൾ ശ്രീമതി വി.കെ ലീലാമ്മ സ്കൂളിന്റെ മാനേജറായി മാറി ഏകദേശം 2 ഏക്കർ 22 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും അഞ്ച് സ്ഥിരം കെട്ടിടങ്ങളുമുണ്ട് . 1986 ലെ സംസ്ഥാന യുവജനോത്സവത്തിൽ നമ്മുടെ വിദ്യാലയം അവതരിപ്പിച്ച കിഴവനും കഴുതയും എന്ന നാടകം ഒന്നാം സമ്മാനത്തിന് അർഹമായിട്ടുണ്ട്. തുടർന്ന് 3 വർഷത്തോളം സബ് ജില്ല, ജില്ലാ മൽസരങ്ങളിൽ സമ്മാനാർഹമായിട്ടുണ്ട് 2014 മുതൽ Educomp സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ യുപി സ്കൂളുകളിൽ ആദ്യമായി നമ്മുടെ വിദ്യാലയമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fourzone LLC (ദുബായ്) എന്ന കമ്പനിയാണ് നമുക്ക് ഈ സംവിധാനം ലഭ്യമാക്കിയത്.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഇ.കുഞ്ഞി പാർവ്വതി, എം.രജനി, എ.കെ. ശോഭന, എൻ.പി സുജയ, പി.പി.രാമകൃഷ്ണൻ കെ.അബ്ദുൾ മജീദ്, കെ.പി.ശ്രീധരൻ, വി.കെ.രവീന്ദ്രൻ, പി.പി സഫ്ന, എം. ഷീന, ടി.കെ.ജയശ്രീ, കെ.സജീഷ്, അനീഷ്.വി.കെ പി.ബി.ശൈലേഷ്, എൻ.കെ.ശൈലജ, പി.എം സുമ, യു.എസ്.മുഹമ്മദ് സബീർ,
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടില്‍ 40 km സഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടില്‍ 3 കിലോമീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം.