ആരോഗ്യ ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
         കുട്ടികളുടെ  ആരോഗ്യകരമായ  ശീലങ്ങൾ  വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്‍തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്‌തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന്  വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് .
            എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . മഴക്കാല രോഗങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ അസംബ്ലി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി.ബാലമിത്ര എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ടരോഗം പ്രാരംഭഘട്ടത്തിലേ കണ്ടുപിടിക്കുന്നതിന് പരിശോധന നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ സ്ക്രീനിംങ് നടത്തുകയും കുട്ടികളുടെ നീളം ,ഉയരം എന്നിവ രേഖപ്പെടുത്തി .കൂടാതെ കുട്ടികളുടെ കാഴ്ച വൈകല്യം ,വിളർച്ച തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി . .

"https://schoolwiki.in/index.php?title=ആരോഗ്യ_ക്ലബ്ബ്/2023-24&oldid=2332939" എന്ന താളിൽനിന്ന് ശേഖരിച്ചത്