എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം
| എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം | |
|---|---|
| വിലാസം | |
ഭരണങ്ങാനം കോട്ടയം ജില്ല | |
| സ്ഥാപിതം | 19 - 05 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , English |
| അവസാനം തിരുത്തിയത് | |
| 17-01-2017 | Asokank |
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്താല്‍ പുണ്യ പൂര്‍ണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.
പ്രമാണം:/home/keltron/Desktop/31076-1.jpg
വി. അല്‍ഫോന്‍സാമ്മ- സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി, മുന്‍ അധ്യാപിക- ഭാരതത്തിന്റെ വിശുദ്ധ
വിദ്യാലയചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്. സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂള്‍ സ് ഥാപിക്കേണ്ടതിനെക്കുറിച്ച് ക്രാന്തദര്‍ശിയായ റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ ചിന്തിക്കുകയും 1929 ഡിസംബര്‍ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം സ്കൂളിന്റെ ശിലാസ് ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാര്‍ ജയിംസ് കാളാശ്ശേരില്‍ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പഠനപാഠ്യേതരരംഗങ്ങളിലെ മികവുകൊണ്ട് ശ്രദ്ധേയമാണ് സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.
റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ (വിദ്യാലയസ്ഥാപകന്‍)
ഭൗതികസൗകര്യങ്ങള്‍
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും സയന്‍സ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
സ്ക്കൂളിലെ വിവിധ ദൃശ്യങ്ങള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
എസ് എച്ച് ഗേള്‍സ് ഭരണങ്ങാനം പാലാ ഈരാറ്റുപേട്ട റോഡില്‍ ഭരണങ്ങാനം ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.
|
| zoom=16 }} |
വര്‍ഗ്ഗം: സ്കൂള്‍ </gallery>
|} |

