ജി യു പി എസ് നുള്ളിപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി യു പി എസ് നുള്ളിപ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Rojijoseph




ചരിത്രം

1915-ല്‍ നുള്ളിപ്പാടിയില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ല്‍ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുകയും തുടര്‍ന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവില്‍വരികയും ചെയ്തു .1മുതല്‍ 7വരെ കന്നട മീഡിയവും 1മുതല്‍ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആള്‍ക്കാര്‍ കന്നട മീഡിയത്തില്‍ ഈ വിദ്യാലത്തിലാണ് പഠനം പൂര്‍ത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ് . ഇവരില്‍ത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉള്‍പ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .

ഭൗതികസൗകര്യങ്ങള്‍

87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യ വേദി,

പ്രവര്‍ത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,

സോപ്പ് നിര്‍മ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത്

മുന്‍സാരഥികള്‍

കൃഷ്ണന്‍ നായര്‍

പ്രഭാനന്ദ

മാധവന്‍ മാസ്റ്റര്‍

സുബ്രഹ്മണ്യ ഭട്ട്

സൂര്യകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്‍മാന്‍ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നുള്ളിപ്പാടി&oldid=230617" എന്ന താളിൽനിന്ന് ശേഖരിച്ചത്