ജി.എൽ.പി.എസ്. മഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി.

1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തെ . ഹിന്ദു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി  ആരംഭിച്ച സ്കൂൾ ആയതിനാൽ ഇത്പഴയ കാലത്ത്  പെൺ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു  . പിന്നീട് എല്ലാ കുട്ടികൾക്കും  പഠിക്കാൻ അവസരം ലഭിച്ചു. 2012 ല് വിപുലമായ രീതിയിൽനൂറാം വാർഷികം ആഘോഷിച്ചു. ഇപ്പോൾ നല്ല നിലവാരത്തിൽപ്രവർത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയർന്ന നിലകളിൽ സേവനം നൽകി വരുന്നു. 1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്. 1989-ൽ  ഇത് ബജറ്റ് സ്കൂൾ ആയി പ്രഖ്യാപിച്ചു  .ഏറ്റവും കൂടുതൽ തുക സഞ്ചയ്കയിൽ നിക്ഷേപിച്ചതിന് രണ്ടു തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് .ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ എത്രയോ  വിദ്യാർഥികൾ  കല സാഹിത്യ രാഷ്ട്രീയ രംഗങ്ങളിൽ നേതൃ നിരയിൽ തന്നെ  സേവനം അനുഷ്ഠിച്ചിട്ടുണ്ട്  എന്നുള്ളതും  എടുത്തു പറയേണ്ടതാണ്  .