ജി.യു.പി.എസ്. എളങ്കൂർ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18572 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു യു പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇല്ലംങ്കിലും താരതമ്മ്യേനെ മെച്ചപ്പെട്ട നിലയിൽ 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ഇതിൽ 2 ക്ലാസ് മുറികൾ ഓഫീസ് മുറി, സ്റ്റാഫ്മുറി എന്നിവക്കായി ഉപയോഗിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം ഈ സ്ഥാപനത്തിനായി ഉണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റുമായാണ് ഈകെട്ടിടങ്ങളെല്ലാം.കളിസ്ഥലത്തിന്റെ മൂലയിൽ നല്ലൊരു സ്റ്റേ‍ജുമുണ്ട്.കുട്ടികൾക്ക് പാഠ്യപാഠ്യേതര രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ ഉതകുന്ന സാഹചര്യങ്ങളും അന്തരീക്ഷവും ഇവിടെ ധാരാളമുണ്ട്. ആവശ്യത്തിന് മൂത്രപുരകളും മറ്റു സൗകര്യങ്ങളും ലഭ്യമാണ്. വെള്ളത്തിന്റെ കാര്യത്തിലും പ്രയാസം അനുഭവപ്പെടാറില്ല. ഉച്ചഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിനാവശ്യമായ പാചകപുരയുടെ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്.

ഇവിടെ ആകെ 23 അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരുമാണുള്ളത്. കായിക പ്രവർത്തി പരിചയവിഭാഗങ്ങൾക്കായി BRC വഴി നിയമിച്ച 2 അധ്യാപകരുമുണ്ട്. 23 അധ്യാപകരിൽ 17 അധ്യാപികമാരാണ്, നിലവിൽ 509 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ 255 ആൺ കുട്ടികളും 254 പെൺ കുട്ടികളുംമാണുള്ളത്. മഞ്ചേരി സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമാണിത്..