ഉപയോക്താവ്:Dknm35406

Schoolwiki സംരംഭത്തിൽ നിന്ന്

G.D.K.N.M LPS Haripad

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ വെട്ടുവേനി മുറിയിൽ സ്ഥിതി ചെയുന്ന സ്കൂളാണ് GDKNM LPS ഹരിപ്പാട് (മണ്ണൂർ സ്കൂൾ ).107വർഷത്തെ പഴക്കമുണ്ട് ഈ സ്കൂളിന്.പണ്ട് ദൂര സ്ഥലങ്ങളിൽ നിന്നും കച്ചവടക്കാർ കാലികളെ കൊണ്ടുവന്നു വിൽക്കുന്ന ഒരു ചന്തയായിരുന്നു ഇവിടം.മാസത്തിലെ 12, 18 ,28 തീയതികളിലായിരുന്നു ചന്ത. ഈ പ്രദേശത്ത് വിദ്യാലയത്തിന്റെ കുറവുണ്ടായിരുന്നു. പഠനത്തിന് വളരെ ദൂരം പോകേണ്ടിയിരുന്നു.മഴുപ്പായിൽ, മണ്ണൂർ, കണ്ണന്താനം ഈ കുടുംബത്തിലെ ആളുകൾ ചേർന്ന് സ്കൂൾ തുടങ്ങാൻ തീരുമാനമെടുത്തു. മണ്ണൂർ വേലായുധൻ പിള്ള, നാരായണ പിള്ള, മഴുപ്പയിൽ കിട്ടുകാരണവർ ഇവർ നേതൃത്വം നൽകി. ആദ്യം ഓല മേഞ്ഞ ഒരു ഷെഡ് ആയിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. ശ്രീ ഗോപാലപിള്ള സാറായിരുന്നു പ്രഥമാധ്യാപകൻ, കൂടെ രണ്ട് അധ്യാപകർ കൂടി ഉണ്ടായിരുന്നു.50ൽ താഴെ കുട്ടികളും ഉണ്ടായിരുന്നു. വളരെ കാലം മൂന്നാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നൊള്ളു. കാലിച്ചന്ത ഉള്ള ദിവസം സ്കൂളിന് അവധി ആയിരുന്നു. പകരം ശനിയാഴ്ച ക്ലാസ്സ്‌ ഉണ്ടായിരുന്നു.ഇപ്പോൾ സ്കൂളിലെ പ്രഥമാധ്യാപകൻ രാജീവ്‌. R

"https://schoolwiki.in/index.php?title=ഉപയോക്താവ്:Dknm35406&oldid=2150407" എന്ന താളിൽനിന്ന് ശേഖരിച്ചത്