കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ) ('ആലുവ സബ് ഡിസ്ട്രിക്ട്  ഗൈഡ് ഗ്രൂപ്പിന്റെ 198- മത്തെ യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ എമി ൽ ജോർജിന്റെയും  അസിസ്റ്റന്റ് ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ സെവറിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലുവ സബ് ഡിസ്ട്രിക്ട്  ഗൈഡ് ഗ്രൂപ്പിന്റെ 198- മത്തെ യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ എമി ൽ ജോർജിന്റെയും  അസിസ്റ്റന്റ് ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ സെവറിന യുടെയും ശ്രീമതി ഷെൽജിയുടെയും നേതൃത്വത്തിൽ  കാർഡിനൽ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. 25 ഗൈഡ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് ആയിട്ടാണ് ഇവിടെ സംഘടന നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക സേവനത്തിന്റെ മഹത്വം വിദ്യാർത്ഥി സമൂഹത്തിലേക്ക് എത്തിച്ചുകൊണ്ട് സേവന തൽപരരായ വിദ്യാർത്ഥിനികളുടെ ഈ സംഘടന ഇവിടെ നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയിലൂടെ ലക്ഷ്യമാക്കുന്നത്.

പ്രവർത്തനങ്ങൾ

വിദ്യാലയത്തിനകത്തും പുറത്തുമുള്ള സേവന പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ജാഗ്രത കൂട്ടത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.