ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂവച്ചൽ

അഗസ്ത്യമലയുടെ കിഴക്കുംഭാഗം  പാറ പ്രദേശമാണെങ്കിലും പഴമക്കാരുടെ പഴം പുരാണങ്ങളിൽ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരും തമിഴകത്തെ അംബാസമുദ്രവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മലയോര പാത ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. കീരാവാടാതടം എന്നറിഞ്ഞിരുന്ന ഈ വനപാതയിലൂടെ ഇങ്ങോട്ട് തല ചുമടായി എത്തിച്ചിരുന്ന പച്ചക്കറികളും പുഷ്പങ്ങളും വാടിപ്പോകാൻ ഇടയില്ലാത്തത്ര അകലം മാത്രമേ ഈ കാലത്തെ ജനവാസ കേന്ദ്രങ്ങളായ അഗസ്ത്യാർകൂട പരിസരത്തിനും തമിഴകത്തിനും തമ്മിൽ ഉണ്ടായിരുന്നുള്ളു അത്രേ. അങ്ങനെ തമിഴകത്ത് നിന്നും കീരാവാടത്തടത്തിലൂടെ എത്തിയ പൂക്കൂടകൾ വച്ച് വിശ്രമിച്ച സ്ഥലമാണ് പൂവച്ചൽ എന്ന സ്ഥലനാമത്തിന് ഹേതുവായത്.

പൊതുസ്ഥാപനങ്ങൾ

  • ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ
  • ഗവൺമെന്റ് യു പി എസ് പൂവച്ചൽ
  • പൂവച്ചൽ പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ്  ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ

പ്രമുഖ വ്യക്തികൾ

പൂവച്ചൽ ഖാദർ: കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രശാല

GVHSS POOVACHAL
പൂവച്ചലിലെ ശ്രദ്ധേയമായ ചുമടുതാങ്ങി
പൂവച്ചൽ പഞ്ചായത്ത് ഓഫീസ്
ഗവ യു പി എസ് പൂവച്ചൽ