ജി.യു.പി.എസ്. പത്തപ്പിരിയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തപ്പിരിയം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം. പത്തപ്പിരിയത്തിലെ നടൂവിലായി ‍‍‍‍‍ഞങ്ങളുടെ ജി.യു.പി.സ്കൂൾ പത്തപ്പിരിയം പ്രൗ‍ഡിയോടെ നില കൊള്ളുന്നു.

പേരു വന്ന വഴി

ഈ നാടിന് പത്തപ്പിരിയം എന്ന പേരു വരാൻ കാരണം ഭക്തപ്രിയം എന്ന ക്ഷേത്രം ഉള്ളതു കൊണ്ടാണ്. ഭക്തപ്രിയം ലോപിച്ചാണ് പത്തപ്പിരിയം ആയതെന്ന് പറയപ്പെടുന്നു.

ഏറനാടിൻ്റെ പ്രിയ എം.എൽ.എ ശ്രീ.പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്.പത്തപ്പിരിയം വായനശാലയും പ്രസിദ്ധമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

ജി.യു.പി.സ്കൂൾ പത്തപ്പിരിയം ( 1920-21 കാലഘട്ടത്തിൽ സ്ഥാപിച്ചു.)