ഗവ. യു പി എസ് കോലിയക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാണിക്കൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമ പഞ്ചായത്താണ് മാണിക്കൽ. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗമാണിത്.

തിരുവനന്തപുരം ജില്ലയിൽ ആദ്യമായും കേരളത്തിലെ ഏട്ടാമതായും ISO സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ നിലവിൽ 21 വാർഡുകളുണ്ട്. പഞ്ചായത്ത്‌ ഓഫീസ് പിരപ്പൻകോട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം. സി റോഡ് കടന്നുപോകുന്നു. മാണിക്യം വിളഞ്ഞ മണ്ണ് എന്ന അർത്ഥത്തിലാണ് 'മാണിക്കൽ ' എന്ന പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു.

ഭൂമിശാസ്ത്രം

മാണിക്കൽ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ , ചെറിയ കുന്നിൻ പ്രദേശങ്ങളിലെ നിരന്ന ഭൂമി, ചെറിയ ചരിവുകൾ, താഴ്‌വരകൾ, എലാപ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കൃഷി ഭവൻ, മാണിക്കൽ
  • കോലിയക്കോട് വില്ലേജ്  ഓഫീസ്
  • കോലിയക്കോട് യു. പി. എസ്
  • പിരപ്പൻകോട് എൽ. പി. എസ്
  • പിരപ്പൻകോട് ഹയർ സെക്കന്ററി സ്കൂൾ
  • ഗവ. ഗേൾസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
  • മാണിക്കൽ പ്രഥമികാരോഗ്യ കേന്ദ്രം, കോലിയക്കോട്
  • വെറ്ററിനറി ഹോസ്പിറ്റൽ, വേളാവൂർ