ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വരവൂർ

തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട്

പാടങ്ങൾ

മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ.


ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്.

പാടങ്ങൾ



പ്രകൃതി






വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ എൻ യം യം യൂ പി സ്ചൂൾ തളി
  • ഗവണ്മെന്റ് എൽ പി സ്കൂൾ, വരവൂർ
    വരവൂർ ജി.എച്ച്.എസ്.എസ്
  • ജി.എച്ച്.എസ്.എസ്. വരവൂർ
    ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ
  • കാഞ്ഞിരക്കോട് എൽ പി സ്കൂൾ
  • റോസ് ഗാർഡൻ ഇംഗ്ളീഷ് മീഡിയം സ്കൂൾ തളി
  • വരവൂർ ഐ ടി ഐ
  • സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ






ക്ഷേത്രങ്ങൾ

  • വരവൂർ പാലയ്ക്കൽ ഭഗവതിക്ഷേത്രം (പാലക്കൽ വേല പെരുമ കേട്ട പൂരങ്ങളിൽ ഒന്നാണ്. വിദേശികളടക്കം നാനാ ഇടങ്ങളിൽനിന്നും ആളുകൾ വേല കാണാൻ എത്താറുണ്ട്. രണ്ടു വിഭാഗങ്ങളായി നടത്തുന്ന വെടികെട്ടു പ്രധാന ആകർഷണം ആണ്)
  • വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്)
  • രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ)
  • നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം)
  • ഇരുത്തിപ്പറമ്പ് ശിവക്ഷേത്രം പിലാക്കാട്
  • മൂർക്കൻകുളങ്ങര മഹാദേവ ക്ഷേത്രം
  • മേതൃക്കോവിൽ നടത്തറ വരവൂർ
  • വിരുട്ടാണം ഭഗവതി ക്ഷേത്രം


മുസ്ലീം പള്ളികൾ / മദ്രസ്സകൾ

  • തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.)
  • വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ
  • വരവൂർ ജുമാ മസ്ജിദ്
    ബിലാൽ നമസ്കാര പള്ളി വളവ്



കായിക പാരമ്പര്യം

പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.


പൊതുസ്ഥാപനങ്ങൾ

വില്ലേജ് ഓഫീസ്