സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ)
സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
വിലാസം
നെടുംകുന്നം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2017Nidhin84





ചരിത്രം

1940 – കളില്‍ നെടുംകുന്നം പ്രദേശത്ത് മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാതല്പരരായ നെടുംകുന്നംകാര്‍ സ്വതന്ത്രവിദ്യാലയമായ കേംബ്രിഡ്ജിന്റെ മാതൃകയില്‍ ഒരു വിദ്യാലയം, മതപഠനക്ലാസ്സുകള്‍ക്കായി പണികഴിപ്പിച്ച കെ്ട്ടിടത്തില്‍ 1946 ല്‍ ആരംഭിച്ചു. സെന്റ്. ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഗ്രാമോദ്ധാരണ സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. നെടുംകുന്നം പളളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ ആലഞ്ചേരി ഈപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു വിദ്യാലയം തുടങ്ങിയത്. പ്രഥമാധ്യാപകനായി അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട വേഴമ്പത്തോട്ടത്തിലച്ചന്‍ സേവനം അനുഷ്ഠിച്ചു.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 35 കുട്ടികള്‍ മാത്രമായിരുന്നു തുടക്കത്തില്‍. എന്നാല്‍ അടുത്ത വര്‍ഷം 250 കുട്ടികളായി സ്കൂള്‍ വളര്‍ന്നു. 1949 ല്‍ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോണ്‍‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു.
സ്കൂളുകളില്‍ സാധു കുട്ടികള്‍ക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതിനു മുന്‍പേ ഈ വിദ്യാലയത്തില്‍ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ല്‍ സ്കൗട്ട്, ജൂണിയര്‍ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകള്‍ സ്കൂളുകളില്‍ ആരംഭിച്ചു.
നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1998 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി. ഇപ്പോള്‍ യു. പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്‍ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 59 അധ്യാപകരും 9 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ലബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പ്രമാണം:32046-20.jpg
SEMINAR HALL
  • ശീതീകരിച്ച വെര്‍ച്വല്‍ തീയേറ്റര്‍ & സെമിനാര്‍ ഹാള്‍
  • ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
  • വിശാലമായ മൈതാനം
  • സ്കൂള്‍ ലൈബ്രറി & ഡിജിറ്റല്‍ ലൈബ്രറി
  • കമ്പ്യൂട്ടര്‍ ലാബ്
  • സയന്‍സ് ലാബ്
  • ശുദ്ധജലവിതരണ സംവിധാനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രമാണം:32046-25.jpg
SCHOOL ASSEMBLY
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • LEAP (Learn Early to Avail Public Service)- പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികള്‍ക്ക് ഉന്നതജോലി കരസ്ഥമാക്കാനുളള പരിശീലനം
  • ഉണര്‍വ് - പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികള്‍ക്ക് പരിശീലനം
  • SPC (Student Police Cadet)
  • സ്കൗട്ട് & ഗൈഡ്

സെന്റ് ജോണ്‍സ് ഒറ്റനോട്ടത്തില്‍

പ്രമാണം:32046-24.jpg
SCHOOL LOGO
  • 5 മുതല്‍ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകള്‍
  • 1200 വിദ്യാര്‍ത്ഥികള്‍, 59 സ്റ്റാഫംഗങ്ങള്‍
  • കേരളാ സിലബസ്
  • എസ്. എസ്. എല്‍. സി. ക്ക് തുടര്‍ച്ചയായ നാലാം വര്‍ഷവും 100% വിജയം
  • എല്ലാ വര്‍ഷവും ദേശീയ, സംസ്ഥാന തലങ്ങളില്‍ ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍ മല്‍സരങ്ങളില്‍ മെഡലുകള്‍
  • കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രപതി സ്കൗട്ട് അവാര്‍ഡ് കരസ്ഥമാക്കുന്ന വിദ്യാലയം
  • പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലന പരിപാടി
  • സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് Pride of St. Johns അവാര്‍ഡുകള്‍, കൂടാതെ നൂറിലേറെ സ്കോളര്‍ഷിപ്പുകളും
  • സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
  • നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് വിദേശ പരിശീലകരുടെ കോച്ചിംഗ്
  • മല്‍സര പരീക്ഷകള്‍ക്ക് വിദഗ്ദ പരിശീലനം
  • ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകള്‍
  • ഓഡിയോ വിഷ്വല്‍ ക്വിസ് പ്രോഗ്രാമുകള്‍
  • കൗണ്‍സിലിംഗ് സൗകര്യം
  • IAS, IPS, PSC, Entrance പരീക്ഷകള്‍ക്ക് അടിസ്ഥാന പരിശീലനം
  • ഐ. ടി. സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം

മാനേജ് മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയിലെ കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലും, നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോന ദേവാലയത്തിന്റെ ലോക്കല്‍ മാനേജ്മെന്റിന്റെ കീഴിലുമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്.
രക്ഷാധികാരി
മാര്‍ ജോസഫ് പെരുന്തോട്ടം (ആര്‍ച്ച് ബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപത)
കോര്‍പ്പറേറ്റ് മാനേജര്‍
റവ. ഫാ. മാത്യു നടമുഖത്ത്
അസിസ്റ്റന്റ് കോര്‍പ്പറേറ്റ് മാനേജര്‍
റവ. ഫാ. മാത്യു വാരുവേലില്‍
റവ. ഡോ. ടോണി ചെത്തിപ്പുഴ

മുന്‍ സാരഥികള്‍

[[ഫലകം:'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '']]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സെന്റ് ജോണ്‍സിന്റെ പ്രതിഭകള്‍‍

ഡോ. ഏറാട്ട് എസ്. ജോസഫ് (ശാസ്ത്രജ്ഞന്‍, ലൂസിയാന യൂണിവേഴ്സിറ്റി)
ഡോ. കെ. ജി. ബാലകൃഷ്ണന്‍ (ഐ. എച്ച്. ആര്‍. ഡി. മുന്‍ ഡയറക്ടര്‍)
ശ്രീ. മാത്യു ജോണ്‍ ഐ. പി. എസ്. (മുന്‍ ഡി. ജി. പി. )
പ്രൊ. കെ. പി. ദിവാകരന്‍ (എം. ജി. യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം)
പ്രൊ. തോമസ് ജോബ് കാട്ടൂര്‍(മുന്‍ പി. എസ്. സി. മെമ്പര്‍)
ശ്രീ. ഫിലിപ്പ് ജോണ്‍ കാട്ടൂര്‍ (ടെക്നോപാര്‍ക്ക് നെസ്ററ് വൈസ് പ്രസിഡന്റ് )
പ്രൊ. അഗസ്റ്റിന്‍ തോമസ് (മുന്‍ പ്രിന്‍സിപ്പല്‍ മരിയന്‍ കോളേജ്)
ശ്രീ. പി. എസ്. ജോണ്‍
ശ്രീ. നെടുംകുന്നം ഗോപാലകൃഷ്ണന്‍
റവ. ഡോ. ജോസ് പുതിയാപറമ്പില്‍

വഴികാട്ടി