ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/2022-23 അധ്യയന വർഷം കായിക നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) (' കായികരംഗത്തെ മികച്ച നേട്ടങ്ങളുമായി പ്ലാവൂർ സ്കൂൾ മുന്നോട്ട്. 2022 മെയ് മാസത്തിൽ കോഴിക്കോട് നടന്ന സംസ്ഥാന മിനി റസലിംഗ് മത്സരത്തിൽ ആരോമൽ.എസ്.സജീവൻ , അഭിരാമി, ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കായികരംഗത്തെ മികച്ച നേട്ടങ്ങളുമായി പ്ലാവൂർ സ്കൂൾ മുന്നോട്ട്. 2022 മെയ് മാസത്തിൽ കോഴിക്കോട് നടന്ന സംസ്ഥാന മിനി റസലിംഗ് മത്സരത്തിൽ ആരോമൽ.എസ്.സജീവൻ ,  അഭിരാമി, ധന്യ.എസ്, അനന്തപത്മൻ എന്നിവർ ഒന്നാം സ്ഥാനവും സന്ദീപ് ജി എസ്, അഗസ്റ്റിൻ ഫ്രാൻസിസ്, അഭിലാഷ്.ജെ. എസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയവർ റാഞ്ചിയിൽ നടന്ന ദേശീയ മത്സരത്തിൽ പങ്കെടുത്ത്‌ സ്കൂളിന്റെ യശസ്സ്  ഉയർത്തി. കണ്ണൂരിൽ നടന്ന സ്റ്റേറ്റ് റസലിംഗ് മത്സരത്തിൽ അനുരഞ്ജ എ.എസ്  രണ്ടാം സ്ഥാനവും ആഗ്നസ്.എഫ്, ആദിത്യ ജി.എൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.   
 റവന്യൂ ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ ആദിത്യ കൃഷ്ണൻ. പി. എസ് അഭിനവ് എസ്.പി, അഭിനന്ദന. പി.എസ്, അർച്ചന.ജി.എസ്, ഡോണാ. പി എന്നീ കുട്ടികൾ പങ്കെടുക്കുകയും ആദിത്യ കൃഷ്ണനും അഭിനവിനും സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ സെലക്ഷൻ ലഭിക്കുകയും ചെയ്തു.
        അയ്യങ്കാളി സ്പോർട്സ് സ്കൂളിൽ നടന്ന ജില്ലാ ജൂഡോ മത്സരത്തിൽ വൈഗ .ആർ. നായർ ഒന്നാം സ്ഥാനവും അനന്തപത്മൻ, അഭിലാഷ് എന്നിവർ രണ്ടാം സ്ഥാനവും ആദിത്യ. ജി. എൻ, ധന്യ. എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
       സായി കൃഷ്ണ പബ്ലിക് സ്കൂളിൽ നടന്ന സബ്ജില്ലാ നീന്തൽ മത്സരത്തിൽ അലിൻ. വി.ഷിബു,  ഗൗതം എസ്, ഗൗതം എ. എൻ, ബ്ലെസ്സൻ സ്റ്റാൻലി,ആദർശ്.ബി. എസ്,  ധന്യ.എസ് എന്നീ കുട്ടികൾ പങ്കെടുത്ത 5 ഫസ്റ്റ്, 5 സെക്കൻഡ്, 3തേർഡ് നേടി. ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം ഉയർത്തി.