ജി. വി. എച്. എസ്. എസ്. മലമ്പുഴ/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
എസ് എസ് എൽ സി റിസൾട്ട്
ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി. തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു. ഏഴ് ഫുൾ എ പ്ലസുകളും,10 ഒൻപതു എ പ്ലസുകളും, നേടി നാടിന്റെ വിജയ ഭൂപടത്തിൽ ഇടം നിലനിർത്തി. ഒട്ടേറെ അഭിനന്ദനങ്ങളും പുരസ്‌ക്കാരങ്ങളും ലഭിച്ചു.
സ്കൂൾ വിക്കി പുരസ്കാരം 2021-2022
2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു
പാദമുദ്രകൾ
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രദേശികചരിത്ര രചന ക്യാമ്പിൽ( "പാദമുദ്രകൾ") നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ട ദിയസാലി ഇബ്രാഹിം (9C).