ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 21 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (എന്റെ നാട്)

ഭൂവിജ്ഞാനം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് കടക്കരപ്പള്ളി. 4.55 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതും കിഴക്ക് വയലാർ പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് പട്ടണക്കാട് പഞ്ചായത്ത്, തെക്ക് ചേർത്തല തെക്ക് പഞ്ചായത്ത് എന്നിങ്ങനെ അതിരുകൾ ഉള്ളതും പതിനാല് ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെട്ടതുമായ ഒരു പ്രദേശമാണ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്.

സ്ഥലനാമ ചരിത്രം

കടൽക്കരയിലുള്ള എഴുത്തു പള്ളിക്കൂടമോ അമ്പലമോ ആണ് കടൽക്കരപ്പള്ളി എന്നത്. ഇതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന വിളിപേരാണ് കടക്കരപ്പള്ളി എന്നത്.