ഉള്ളടക്കത്തിലേക്ക് പോവുക

ജീവാമൃതം - ജല ക്ലബ്ബ് ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 2 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|[[പ്രമാണം:44354 jeevamrutha 1.jpg|ലഘുചിത്രംലഘുചിത്രം]] കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷിന്റെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷിന്റെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ആരംഭിച്ച ജലക്ലബ്ബിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയിൽ നടന്നു. എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ഡീനാകുമാരി ജീവാമൃതം ജലക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റുഡന്റ് കോഒാർഡിനേറ്റർ റിത്യ സ്വാഗതവും റ്റീച്ചർ കോഒാർഡിനേറ്റർ രേഖ നന്ദിയും പറഞ്ഞു.കേരള റൂറൽ വാട്ടർ സപൈ ആൻഡ് സാനിറ്റേഷൻ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജിജോ ജോസഫ് ജലക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വളരെ ലളിതമായ ഭാഷയിൽ കുട്ടികളോട് സംവദിച്ചു. എസ് എം സി ചെയർമാൻ ബിജു, പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റുഡന്റ് കോഒാർഡിനേറ്റർ അപർണ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കൂട്ടുകാർ ഏറ്റു പറയുകയും ചെയ്തു.