എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസ് വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 15 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസ് വില്ലൻ എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസ് വില്ലൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് വില്ലൻ


മഹാമാരിയായ കൊറോണ വൈറസ് എന്ന കോവിഡ് 19 നമ്മുടെ ഭൂമിയെ ഒന്നായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഉണ്ടായ നിപ്പ വൈറസിനേക്കാൾ അതിഭീകരത നിറഞ്ഞതാണ് കൊറോണ വൈറസ്. ചൈനയിൽ നിന്ന് ഉദ്ഭവിച്ച ഈ വൈറസ് ഒരു മനുഷ്യ ശരീരത്തിൽ കുറഞ്ഞ സെക്കന്റുകൾ കൊണ്ട് പടരുന്നു. ചുമ, തുമ്മൽ, പനി,ജലദോഷം, എന്നിങ്ങനെയാണ് രോഗ ലക്ഷണങ്ങൾ. വൈറസ് ബാധിച്ച ഒരാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഈ വൈറസ് ബാധ പെട്ടെന്ന് പകരും.
സമൂഹത്തിൽ കൊറോണ വൈറസ് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇന്ന് നമ്മുടെ ഭൂമിയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു നിമിഷവും വൈറസ് ബാധിക്കപെടുന്ന രോഗികൾ ഏറെയാണ്. വൈറസ് ബാധ നമ്മുടെ ചുറ്റുപാടുമുള്ള പലരുടെയും ജീവൻ എടുത്തു. ഈ വൈറസ് ശരീരം മുഴുവൻ ബാധിച്ചാൽ ഒട്ടു മിക്ക ആളുകളും മരണമടയും, എന്നാൽ ഓരോ ജീവനും രക്ഷിക്കുവാൻ ആരോഗ്യ പ്രവർത്തകർ നന്നായി പരിശ്രമിക്കുന്നുണ്ട്.
അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ വൈറസ് ബാധിതരുടെയും, മരണമടഞ്ഞവരുടെയും സംഖ്യ മറ്റ് രാജ്യങ്ങളെക്കാൾ വർധിക്കുന്നുണ്ട്. പത്തിൽ ഒൻപത് ശതമാനവും വൈറസ് പകരുന്നത് സമ്പർക്കത്തിലൂടെയാണ്. ആയതിനാൽ നാം സാമൂഹിക അകലം പാലിക്കണം. കൊറോണ ഭീതിയെ തുടർന്ന് രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ലോക് ഡൌൺ പലയിടങ്ങളിലും ഒരു ഭീഷണി ആയി മാറിയിട്ടുണ്ട്.ലോക് ഡൌൺ കാരണം അടച്ചു പൂട്ടൽ നേരിട്ടതിനെ തുടർന്ന് പട്ടിണി പലയിടങ്ങളിലും ഒരു പ്രശ്നമായി മാറുന്നു. കോവിഡ് 19ഭൂമിക്ക് തന്നെ ഒരു ഭീഷണിയായി മാറിയിരിക്കുന്നു.
ലോക് ഡൌൺ പ്രഖ്യാപിച്ചിട്ടും സർക്കാർ നിർദേശങ്ങൾ നൽകിയിട്ടും അതെല്ലാം ലംഘിച്ചു നടക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. ആവശ്യമില്ലാതെ കറങ്ങാൻ ഇറങ്ങുന്നവരും, നിർദ്ദേശങ്ങൾ ചെവികൊള്ളാതെ നടക്കുന്നവരും ഉണ്ട്. സമൂഹത്തോട്, രാജ്യത്തോട് ഓരോ പൗരനും ഉത്തരവാദിത്തങ്ങളുണ്ട്, പക്ഷെ തങ്ങളുടെ അവകാശങ്ങൾ മാത്രം നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് പലരും. ഉത്തരവാദിത്തങ്ങളും, അവകാശങ്ങളും ഒരേ പോലെ കാണാൻ കഴിയുന്നവരാണ് ഉത്തമ പൗരന്മാർ. ലോക്ക് ഡൗണിനോടും വൈറസ് പരിശോധനയോടും പലരും സഹകരിക്കുന്നില്ല. നമ്മുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന പോലീസുകാരെയും, ആരോഗ്യ പ്രവർത്തകരെയും നാം അഭിനന്ദിക്കുകയും, ആദരിക്കുകയും വേണം. എന്നാൽ സമൂഹത്തിലെ പലരും ഇത് മനസ്സിലക്കുന്നില്ല എന്നത് ദുഖകരമായ കാര്യം തന്നെയാണ്. കൊറോണ വൈറസിനെ അതിജീവിക്കും എന്ന ഉറച്ച വിശ്വാസം ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവണം. അതിനുള്ള പ്രയത്നം നാം ഓരോരുത്തരും ചെയ്യണം.
അതിജീവിക്കാം കൊറോണ വൈറസിനെ....

STAY HOME STAY HEALTHY



 

സ്നേഹ കെ
9.A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം