ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 4 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) ('1950 ൽ 11 അംഗ അധ്യാപക മാനേജ്മെൻറ് സമിതിക്ക് വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1950 ൽ 11 അംഗ അധ്യാപക മാനേജ്മെൻറ് സമിതിക്ക് വിദ്യാലയം കൈമാറി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ആണ് ഇവിടെ അധ്യാപനം നടക്കുന്നത്. അധ്യാപകർ വിരമിക്കുന്നത് വരെയാണ് മാനേജ്മെൻറ് അംഗത്വം നിലനിൽക്കുന്നത്. ഹൈസ്കൂൾ  വിഭാഗം പ്രധാന അധ്യാപികയായ ജോലി ജോസഫ് കെ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. ഏഴ് അധ്യാപകർ അടങ്ങുന്ന ഭരണസമിതിയും സ്കൂൾ വിഭാഗം മേധാവി മാനേജരുമായി പ്രവർത്തിക്കുന്ന ശക്തമായ നയതന്ത്ര സംവിധാനം ഇവിടെയുണ്ട്. 55 അധ്യാപകർ അടങ്ങുന്ന  ജനറൽബോഡി ആണ്  മാനേജ്മെന്റിന്റെ ജീവനാഡി.മാനേജ്മെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായി 1999 പ്ലസ് ടു ഭാഗം കെട്ടിടങ്ങളും 2004 സ്കൂൾ ഭാഗം കെട്ടിടവും നിർമ്മാണം പൂർത്തിയാക്കി. 2010 വീണ്ടും സ്കൂൾ വിഭാഗം കെട്ടിടവും പണിതീർത്തു. ഇതിനോടനുബന്ധിച്ച് തന്നെ കുട്ടികൾക്ക് കുടിവെള്ള പദ്ധതിയും പൂർത്തിയാക്കി. 2007 യുപി ഹൈസ്കൂൾ ഭാഗങ്ങൾക്കായി ഐടി ലാബ് പ്രവർത്തനമാരംഭിച്ചു . 2022 അധ്യയനവർഷത്തിൽ കുട്ടികളെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ആയി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒരു പുതിയ സ്കൂൾ ബസ് വാങ്ങിച്ചു.