ലഹരി വിരുദ്ധ ബോധവൽക്കരണ ശില്പശാല നടത്തി.
ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സർക്കാർ നടപ്പാക്കുന്ന 'സേ നോ ടു ഡ്രഗ്സ് ' കാമ്പെയിനിന്റെ ഭാഗമായി സ്കൂളിൽ രക്ഷിതാക്കൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ശില്പശാല നടത്തി. 07/07/2022 വെള്ളിയാഴ്ച്ച മൂന്നു മണി മുതൽ നാലര വരെയായിരുന്നു പരിപാടി. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.സതീഷ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. മയക്കുമരുന്നിന്റെ ഘോരവിപത്തുകൾ വ്യക്തിയും കുടുംബത്തെയും നാടിനെയും തകർക്കുമെന്നും കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരന്നിന് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്ക് നിലപ്പെട്ടവർക്ക് മോചനം എളുപ്പമല്ലെന്നും മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഈ സ്വാധീനവലയത്തിൽ പെട്ടുപോകാതെ നോക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നൂറോളം രക്ഷിതാക്കൾ പങ്കെടുത്ത ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ഹംസ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് നവാസ് ചോലയിൽ ഉപഹാര സമർപണം നടത്തി. പ്രധാനാധ്യാപിക എം.ചന്ദ്രിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ദീപക് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് കൃഷ്ണയിലെ കുരുന്നുകൾ
മനുഷ്യന്റെ ആരോഗ്യത്തെ കാർന്നുതിന്നുന്ന മയക്കുമരുന്നിനും ലഹരിപദാർത്ഥങ്ങൾക്കുമെതിരെ അലനല്ലൂർ കൃഷ്ണ എഎൽപിഎസിലെ കുട്ടികൾ പ്രതിജ്ഞയെടുത്തു. 11/10/2022 ചൊവ്വ രാവിലെ സ്കൂൾ അസംബ്ലിയിലാണ് കുട്ടികൾ പ്രതിജ്ഞ ചൊല്ലിയത്. സേനോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബത്തിലും സമൂഹത്തിലും വ്യാപകമാകുന്ന ലഹരിയെ നാട്ടിൽ നിന്നും അകറ്റാനായി തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങളിൽ മുഴുകുമെന്നും, അത്തരം ലഹരിപദാർത്ഥങ്ങൾ ജീവിതത്തിലൊരിക്കലും ഉപയോഗിക്കുകയില്ലന്നും അവർ ആണയിട്ടു. സ്റ്റാഫ് സെക്രട്ടറി പി.ദീപക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി.