പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവേശനോത്സവം 2022

Schoolwiki സംരംഭത്തിൽ നിന്ന്

==പ്രവേശനോത്സവം 2022==

മധ്യവേനൽ അവധിക്കുശേഷം 2022-23 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 1-ാം തീയതി വളരെ ആഘോഷമായി നടത്തി. കോവിഡ് മഹാമാരിയുടെ പിടിയിൽപ്പെട്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ജൂൺ മാസത്തിൽ സ്ക്കൂൾ തുറക്കുന്നത് . അത് പരിഹരിക്കത്തക്കവിധം കൂടുതൽ ഉന്മേഷത്തോടെയാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടിയത്. സ്ക്കൂൾ തുറക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ചെടികൾ പിടിപ്പിക്കുവാനും സ്ക്കൂളും പരിസരവും ഭംഗിയാക്കുവാനും അഹോരാത്രം എല്ലാവരും ഒന്നു പോലെ പരിശ്രമിച്ചു. അന്നേ ദിവസം അധ്യാപകരെല്ലാം അതി രാവിലെ എത്തിച്ചേർന്നു. പുതിയതായി വിദ്യാലയത്തിലേക്ക് വന്ന വിദ്യാർത്ഥികളേയും മാതാപിതാക്കളേയും ഹാളിലേക്ക് സ്വീകരിച്ചിരുത്തി. ബഹു. മാനേജർ വെരി റവ. ഫാ ആന്റണി മടത്തുംപടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആഘോഷകരമായ ഉദ്ഘാടനം നടത്തി. കൊച്ചി കോർപ്പറേഷൻ 37-ാം വാർ‍ഡ് കൗൺസിലർ ശ്രീമതി ശാന്താ വിജയൻ, പിടിഎ പ്രസിഡന്റ് ശ്രീ ജോയ് കെ എം , അധ്യാപക പ്രതിനിധി ശ്രീമതി ആൻ രശ്മി മലമേൽ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.. ആ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രൊജക്ടർ ഉപയോഗിച്ച് വിദ്യാർത്ഥികളെ നേരിട്ട് കാണിക്കുകയുണ്ടായി. 2022-23 വർഷത്തെ പ്രവേശനോത്സവ ഗാനവും വിദ്യാർത്ഥികളെ കേൾപ്പിച്ചു.

                     പുതിയതായി വന്ന വിദ്യാർത്ഥകളെ അധ്യാപകർ പേര് വിളിച്ച് ക്ലാസിലേക്ക് കൊണ്ടു പോകുകയും ചെയ്തു പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കുവാൻ അന്നേ ദിവസം കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. കോവി‍ഡ് മഹാമാരിയോട് പോരാടി അതിന്റെ പ്രോട്ടോക്കോളുകൾക്ക് ഉള്ളിൽ നിന്ന് പുതിയ അധ്യയന വർഷത്തെ എല്ലാവരും വരവേറ്റു.