ജി.യു.പി.എസ് ഉളിയിൽ/ഭൗതികസൗകര്യങ്ങൾ
1983 ൽ പി.ടി.എ നിർമ്മിച്ച ഷെഡ് 1987ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. 1993 ൽ നാലുക്ലാസ്സുമുറികൾ കൂടി കൂട്ടിച്ചേർക്കാനായി.1997 ൽ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിർമ്മിക്കാൻ സാധിച്ചു.2002 ൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൺ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ൽ പേരാവൂർ എം.എൽ.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങൾ സാധിച്ചത്.
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ സർവ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.