ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:284709331 328828489421023 2555766502021825158 n.jpg

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 7 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ) (കെയർ ആന്റ് ഷെയർ, മച്ചാനി സംഘടനകൾക്ക് അരുവിക്കര ഹയർ സെക്കന്റി സ്കൂളിലെ PTA, SMC യുടെയും, നാട്ടുകാരുടെയും ഒരായിരം നന്ദി. കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്. അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ച...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 426 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കെയർ ആന്റ് ഷെയർ, മച്ചാനി സംഘടനകൾക്ക് അരുവിക്കര ഹയർ സെക്കന്റി സ്കൂളിലെ PTA, SMC യുടെയും, നാട്ടുകാരുടെയും ഒരായിരം നന്ദി.

      കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്. 
      അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ചാനി എന്നീ സംഘടനയിലെ പ്രവർത്തകരുമായി ഈ കുട്ടികളുടെ അവസ്ഥ അറിയിക്കുകയും സന്തോഷത്തോടെ ഈ പ്രവർത്തി ഏറ്റെടുക്കാൻ അവർ തയ്യാറായി. പത്ത് ലക്ഷം രൂപ എസ്റ്റിമേറ്റ് ഇട്ട ഈ പ്രോജക്റ്റ് SJU ഹോംസ് 100 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
      ഇന്ന് 06.06.2022 ന് നടന്ന ലഘുവായ ചടങ്ങിൽ ശ്രീ. ഷാജി പാസ്റ്ററുടെ പ്രാർഥനയ്ക്ക് ശേഷം അരുവിക്കര MLA ശ്രീ.ജി.സ്റ്റീഫൻ വീടിന്റെ കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. SMC മെമ്പറും പൂർവ്വ വിദ്യാർഥിയും സ്കൂളിന്റ എല്ലാ പ്രവർത്തനത്തിലും സജീവ സാനിധ്യവുമായ ശ്രീ. കെ എസ് സുനിൽകുമാർ (അബ്കാരി ക്ഷേമനിധി ചെയർമാൻ), ബ്ലോക്ക് മെമ്പർ വിജയൻ നായർ, വാർഡു മെമ്പർമാരായ അജേഷ്, ഷജിത, HM മോളി ടീച്ചർ അധ്യാപകർ,PTA, SMC അംഗങ്ങൾ സ്ഥലവാസികൾ,SJU ഹോംസ് ഉടമ ശ്രീ. ജസ്റ്റിൽ എന്നിവർ പങ്കെടുത്തു.
     നിലവിൽ രണ്ട് വീടുകളുടെ പ്രവർത്തനങ്ങളിൽ YMCA അബുദാബി വിനോദിന് ഒരു വീട് നിർമ്മിച്ചു നൽകി. തണൽ സംഘടന വസ്തു വാങ്ങി നൽകി MLA ശ്രീ. ജി. സ്‌റ്റീഫൻ, ശ്രീ.കെ.എസ്. സുനിൽകുമാർ എന്നിവരുടെ സഹായത്തിൽ SJU ഹോംസ് എന്ന സ്ഥാപനത്തെ കൊണ്ട് സ്പോൺസർഷിപ്പിലൂടെ പവനയ്ക്കും നയനയ്ക്കും വീടു നിർമ്മിച്ചു വരുന്നു. ഇത് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണ്.

3 Comments

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:41, 7 ഓഗസ്റ്റ് 202211:41, 7 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 1,600 (426 കെ.ബി.)42003 (സംവാദം | സംഭാവനകൾ)കെയർ ആന്റ് ഷെയർ, മച്ചാനി സംഘടനകൾക്ക് അരുവിക്കര ഹയർ സെക്കന്റി സ്കൂളിലെ PTA, SMC യുടെയും, നാട്ടുകാരുടെയും ഒരായിരം നന്ദി. കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്. അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ച...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: