ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെ‍ടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ഹൈടെക് പദ്ധതികളിലൂടെ നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പി ടി എ പ്രസിഡന്റ് ചെയർമാനും, എച്ച് എം കൺവീനറും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിന്റ് കൺവീനറും ,എസ് ഐ റ്റി സി സാങ്കേതിക ഉപദേഷ്ടാവും, കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡറും ആണ്. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. . 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണ്യങ്ങൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാർഡ് വെയ‍ർ,മലയാളം കമ്പ്യൂട്ടിംഗ് ,ഡി റ്റി പി ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആകെ ഏഴ് മൊഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെയാണ് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.

LK മാസറ്റേഴ്സ് : ലേഖ എസ് , സന്ധ്യ എസ്

സാങ്കേതിക ഉപദേഷ്ടാവ് : രഘുദാസ് കെ വി (SITC)

40 കുട്ടികളുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു

LK വെബിനാർ

വെബിനാർ ലിങ്ക് : https://youtu.be/vkgRCwgVOFM

സ്കൂൾ ലെവൽ ക്യാമ്പ് LK 2020-2023 @ 20-01-2022

ഡിജിറ്റൽ മാഗസിൻ:

ജ്വാല

Schoolblog and Radio

സ്കൂൾ റേഡിയോ

https://zeno.fm/gvhss-chunakkara-lk-36013

സ്കൂൾ ബ്ലോഗ്

http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.h

LK സ്കൂൾ പത്രം

പ്രമാണം:Screenshot from 2022-03-06 23-45-01.png
പ്രമാണം:Screenshot from 2022-03-06 23-45-38.png

സൈബർ സെക്യൂരിറ്റി ക്ലാസ്സ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ഗവ. വി എച്ച് എസ് എസ് ചുനക്കരയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 10,11 തീയതികളിൽ നടന്നു. മേയ് 10ന് രാവിലെ 10 മണിയ്ക്ക് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. . രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 4 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 180 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 8 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു