ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ
ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 19 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-12-2016 | 47095 |
കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമ പഞ്ചായത്തിൽ ചക്കാലക്കലിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ
ചരിത്രം
നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന അബൂബക്കര്‍ കോയ മാസ്റ്ററുടെയും സ്ഥാപക സെക്രട്ടറി പി. കെ സുലൈമാന്‍ മാസ്റ്റരുടെയും ശ്രമ ഫലമായി 1982 ജൂലായ് 19ന് മടവൂര്‍ ഗ്രാമപഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയില് ചക്കാലക്കല്‍ ഹൈസ്കൂളിന്റെ ശിലയിട്ടു.1982 ൽ കേവലം 134 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 2474 വിദ്യാർത്ഥികളും നൂറോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നിരിക്കുന്നു.എന്നതിൽ മാത്രമല്ല നിലവാരത്തിലും ഈ വളർച്ച കൈവരിക്കാനായി എന്നതാണ് പ്രത്യേകത . മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി. 2010 ൽ വിദ്യാലയത്തിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടി ഇപ്പോൾ നാല് ബാച്ചുകളിലായി 400 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സൗകര്യമുണ്ട് സയൻസ് കോമേഴ്സ് ബാച്ചുകള്‍ ഇവിടെ പ്രവർത്തിക്കുന്നത് ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള 4 സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്.വിശാലമായ മൂന്നു കമ്പ്യൂട്ടര്‍ലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മള്‍ട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂള്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില്‍ മൂന്ന് സയ൯സ് ലാബും ഉണ്ട്. സ്കൂളില്‍ വിപുലമായ ഒരു ഡിജിറ്റല്‍ ലൈബ്രറിയുംഒരുക്കിയിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് 7 സ്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്കൂളില്‍ ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ജല വിതരണത്തിനായി കിണറും ഒരു കുഴല്‍കിണറുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.ചിട്ടയായ പരിശീലനവും പ്രവർത്തനവും ഓരോ സ്കൗട്ട് വിദ്യാർത്ഥിയുടെയും മികച്ച സ്വഭാവ രൂപീകരണത്തിന് വഴിയൊരുക്കുന്നു. ഓരോ വർഷവും നമ്മുടെ വിദ്യാലയത്തിലെ ഒട്ടേറെ വിദ്യാർത്ഥികൾ രാജ്യപുരസ്കാറിന് അർഹരാവുന്നതു ഇവിടുത്തെ സ്കൗട്ട് പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ് ഓരോ ദിനീചാരങ്ങളിലും പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും പരിസര ശുചീകരണവും സ്കൗട്ട് ഏറ്റെടുത്തു നടത്തുന്നു.
- എസ്.പി.സി.

2016 ൽ ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ് സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
- ജെ.ആ൪.സി

രണ്ടു യൂണിറ്റുകളിലായി നൂറിലധികം ജെ ആർ സി കാഡറ്റുകളാണ് സേവന രംഗത്തുള്ളത്.കലാലയാന്തരീക്ഷത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്കാണ് ജൂനിയർ റെഡ് കുരിശ് നേതൃത്വം കൊടുക്കുന്നത്.തൊഴിൽ പരിശീലനം നടത്തുക, ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവുക,വിദ്യാർഥികാലിൽ ട്രാഫിക് ബോധവത്കരണം നടത്തുക, അച്ചടക്ക കാര്യങ്ങളിൽ ശക്തമായി ഇടപെടുക തുടങ്ങി സജ്ജീവ സാന്നിധ്യമാണ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം നമ്മുടെ സ്കൂളിലും വളരെ സജ്ജീവമായി നടന്നു വരുന്നു. വിദ്യാർഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തുകയും അതിനു പ്രോത്സാഹനം നൽകുകയുമാണ് ഇതിന്റെ ഉദ്ദേശ്യം സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ സ്കൂളിലെ വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
- കായിക മേള
സബ്ജില്ലാ കായികമേളയിൽ തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ചമ്പ്യാന്മാരായി ,സ്റ്റേറ്റ് തല കമ്പ വലി മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചു വിദ്യാലയത്തിലെ പെൺകുട്ടികൾ പങ്കെടുത്ത് വിജയം കൈവരിച്ചത് എടുത്തു പറയാവുന്ന നേട്ടമാണ് 2016 17 വർഷത്തെ സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ ജാവലിൻ ത്രോ ഇനത്തിൽ സ്കൂളിലെ ഫാത്തിമ അർഹത നേടിയതും മറ്റൊരു നേട്ടമാണ്.
- കലാ മേള

കൊടുവള്ളി ആസ്ഥാനമായി പുതിയ ഉപജില്ലാ രൂപീകൃതമായതിനു ശേഷം ഈ വർഷത്തെ കലാകിരീടമടക്കം തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ഹൈസ്കൂൾ ചമ്പ്യാന്മാരായി.പൊതു വിഭാഗത്തിലും അറബിക് കലോത്സവത്തിലെ സംസ്കൃതോത്സവത്തിലും ശക്തമായ പോരാട്ടത്തിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി അറബിക് കലാമേളയിൽ ഓവറോൾ ചമ്പ്യാൻഷിപ്പും സംസ്കൃതോത്സവത്തിൽ നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ റണ്ണറപ്പാവുകയും ചെയ്തു.
- നാച്ച്വറൽ ക്ലബ്ബ്

സ്കൂൾ ക്യാമ്പസ്സിന് ഓരോ വർഷവും ഹരിതാഭ പകരുന്നത് സ്കൂൾ കാർഷിക ക്ലബ് ആണ്. മടവൂർ ഗ്രാമ പ്രദേശത്തു വിദ്യാർഥികൾ ഒരുക്കിയ ജൈവ നെൽ കൃഷി ഏറെ ജനശ്രദ്ധ നേടിയതാണ്. വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയോടുള്ള ആഭിമുഘ്യത്തെ വർധിപ്പിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുന്നു .കാർഷിക ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൃക്ഷ തായ് വിതരണതും പച്ചക്കറി വിതരണവും നടത്താറുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

- ക്ലാസ് മാഗസിന്.
മാനേജ്മെന്റ്
നാഷണല്‍ എജുക്കേഷന്‍ ട്രസ്ററിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റിന്റെ പ്രസിഡന്റ് കെ.അസീസും സെക്രട്ടറി പി.കെ സുലൈമാന്‍ മാസ്റ്ററുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982-2001 | വി.കെ മൊയ്തി മാസ്റ്റര്‍ |
2001-2013 | എം.രാജഗോപാലന്‍ |
2013-2014 | എം.വത്സല |
2014-2015 | വി.വി.ജയശ്രീ |
2015-2016 | എന്‍.പി.അബ്ദുള്‍ ഗഫൂര്‍ |
2016-PRESENT | രാജേന്ദ്രകുമാര്‍ |
'
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1.എ.പി ഷിനോദ്-ഇന്ത്യന്‍ എക്സ്പ്രസ്സിലെ ചിത്രകാരന്.
- 2.ബാബു പടനിലം-സംഗീത സംവിധായകനും,ഗായകനും.
- 3.മേജര്‍ ജയപ്രസാദ്-ഇന്ത്യന്‍ ആര്‍മി.
- 4.കോയ.ടി-പോലീസ്.
- 5.സിജു-ബാഗ്ലൂര് സോഫ്റ്റ്വെയര് എഞ്ചിനീയര്‍.
- 6.ഉണ്ണിമോള്-റിയാലിറ്റി ഷോയിലെ യുവഗായിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.344906,75.891999| width=800px | zoom=18 }}
|