എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2022-23

       1.6.2022  രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ജൂൺ ഒന്നിന് സ്ക്കൂളുകൾ തുറന്നു. കുട്ടികൾ വളരെ ആഹ്ളാദത്തോടെ-പ്രതീക്ഷയോടെ രക്ഷകർത്താക്കളുമായി എത്തി. പുതിയ കൂട്ടുകാർ...അധ്യാപകർ ....പുതിയ അന്തരീക്ഷം ....കോവാക്സിൻ എടുത്തതിന്റെ ശക്തിയിൽ...മാസ്ക് ധരിച്ച് .....ഭയത്തോടെയാണെങ്കിലും..ഊർജ്ജസ്വലതയോടെ.. പഠനത്തിലേയ്ക്ക്....

==പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും ==

     6.6.2019 --ഒരു വർഷം കൂടി വിദ്യാലയ തിരുമുറ്റത്ത് പുതിയ സ്വപ്നങ്ങളുമായി വർണ്ണപകിട്ടുള്ള പൂമ്പാറ്റകളെ പോലെ കുട്ടികൾ നിരന്ന അന്നേദിവസം ആശംസകൾ അറിയിക്കാനായി ലോക്കൽ മാനേജർ ,പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡൻറ് ,പി.ടി.എ.പ്രസിഡന്റ് , ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ തുടങ്ങിയവർ അതിഥികളായി എത്തി. പുതിയ ഹെഡ്മിസ്ട്രസ്സിനെ പരിചയപ്പടുത്തി. ഈ സുദിനത്തിൽ ഒരു വർഷത്തേക്കാവശ്യമായ പുത്തൻ ചിന്തകൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി.
 5 മുതൽ 12 ക്ളാസ്സുവരെയുള്ള എല്ലാകുട്ടികളേയും ഒരുമിച്ചുള്ളതായിരുന്നു പ്രവേശനോത്സവ ആഘോഷങ്ങൾ.  നവാഗതരായി കടന്നുവന്ന പുഞ്ചിരി തൂകുന്ന പുതുമുഖങ്ങൾക്ക് സൂര്യകാന്തി പൂക്കളും  കിരീടവും ബലൂണുകളും നൽകി സ്വീകരിച്ചു. പ്രവേശനോത്സവഗാനം നൃത്തചുവടുകളോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി.യ്ക്ക് എ+ വാങ്ങിയ വിദ്യാർത്ഥികൾക്ക് പി.ടി.എ. സമ്മാനങ്ങൾ  നൽകി. 
 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി പകർന്നു നൽകുന്ന നേരനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിനായി വിദ്യാലയ പരിസരം തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റിയ ശ്രീ. ജോൺ വിക്ടറിനെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി. വൈവിധ്യമാർന്ന സസ്യങ്ങളും മനോഹരമായ പൂക്കളും നിറഞ്ഞ വിദ്യാലയ പരിസരം കണ്ടറിയാനും തൊട്ടറിയാനും ഏറെ സഹായിക്കുന്നു. പരിസ്ഥിതി ദിന സമ്മാനമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. പായസവും നമ്മുടെ ജൈവകൃഷിയിൽ നിന്ന് ലഭിച്ച വാഴപ്പഴവും  എല്ലാവർക്കും നൽകി. 
     '