അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു, കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കോഡിനേറ്റർ രതീഷ് ജീ ക്ലബ്ബ് സെക്രട്ടറി അമൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ 400 കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും.

വായനാദിനം

2022-23 അധ്യയന വർഷത്തെ വായനദിനം ജൂൺ 19 ന് പയനിയർ യു പി സ് കൂ ളിൽ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള പരിപാടികൾ നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീതി ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്യം നിന്നു പോകുന്ന വായന തിരികെ എത്തിക്കുവാൻ വേണ്ടി രക്ഷകർത്താക്കൾക്ക് ഒരു വായന മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം കൊടുക്കുകയും ചെയ്തു. തുടർന്ന് പാർവതി ടീച്ചറിന്റെയും വിഷ് ണുപ്രിയ ടീച്ചറിന്റെയും നേതൃത്വത്തിലുള്ള മലയാളം ക്ലബ്ബ്‌ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അസംബ്ലിയിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുകയും ചെയ്തു . L P, U P വിഭാഗത്തിൽ കുട്ടികൾ തയാറാക്കിയ പതിപ്പുകൾ ക്ലബ്ബിന്റെ അംഗങ്ങൾ ഹെഡ്മിസ്ട്രസിന് കൈമാറി.

യോഗദിനം

അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ യോഗ ദിനം വിപുലമായി ആഘോഷിച്ചു. രോഗരഹിതവും  സുദൃഢവുമായ

ശരീരമാണ് ഏതൊരു പ്രവർത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷക പൂർണവും ക്രമവും ആയ ആഹാരം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരത തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗ ദിനത്തിൽ അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിലെ കുട്ടികൾക്കായി രക്ഷിതാവായ സ്മിതാ വാര്യർ യോഗ ക്ലാസ് നയിച്ചു. എല്ലാ കുട്ടികളും ആ ക്ലാസിൽ പങ്കെടുത്തു. യോഗ അഭ്യസിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏതു രോഗത്തെയും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ആന്തരിക ശക്തികൾ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്നുണ്ട്. അവയെ ഉണർത്തുന്ന അതിനുള്ള പ്രത്യേക ചിട്ടകൾ നാം അവലംബിക്കണം എന്നുമാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്തിയും നാം അറിയുന്നത് എന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.