ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.

  • ചാന്ദ്ര ദിനം- കുട്ടികളുടെ വെബിനാറിൽ നിന്ന്
    ചാന്ദ്ര ദിനം

സ്കൂൾ സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികളുടെ വെബിനാർ നടത്തി. 'മനുഷ്യനും ചന്ദ്രനും - ഇന്നലെ , ഇന്ന്, നാളെ' എന്നതായിരുന്നു വിഷയമ. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു

  • വീട്ടിൽ നിന്നൊരു പരീക്ഷണം

സ്കൂൾ ശാസ്ത്ര രംഗത്തിന്റെ കീഴിൽ കുട്ടികൾക്കായി വീട്ടിൽ നിന്നൊരു പരീക്ഷണം, ശാസ്ത്രക്കുറിപ്പ് പൂസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങൾ നടത്തി

  • ഓസോൺ ദിനാചരണം

ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി.

ദേശീയ ശാസ്ത്ര ദിനം