ജി. എച്ച്. എസ്. നെച്ചുള്ളി /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnechully51045 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പശ്ചിമഘട്ടത്തിന്റെ താഴ്‌വാരയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ ഓരം ചേർന്നുള്ള ഒരു ഗ്രാമമാണ് നെച്ചുള്ളി.കർഷകരുടെ മക്കളും കാടിന്റെ മക്കളും സ്വപ്നം നെയ്തെടുക്കുന്ന ഈ സരസ്വതിക്ഷേത്രം 1962ൽ 16 കുട്ടികളുമായി വാളിയാടി കാദർ ഹാജി എന്നയാളുടെ വീട്ടിൽ പ്രവർത്തനം തുടങ്ങി.

പിന്നീട് പരേതനായ നെച്ചുള്ളി വലിയ മുഹമ്മദ്‌ ഹാജി സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലം അനുവദിച്ചു തന്നു.ഈ സ്ഥലത്ത് കെട്ടിട മുണ്ടാക്കുന്നതിനും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.നാട്ടുകാരെ സംഘടിപ്പിച്ച് അവരുടെ സഹായത്തോടെ ആസ്ഥലത്ത് ഓലഷെഡ് നിർമിച്ച് സ്കൂൾ പ്രവർത്തനം അവിടേക്ക് മാറ്റി.വളരെ ദൂരമുള്ള സ്ഥലങ്ങളിൽ പോയി പഠിക്കേണ്ടിയിരുന്നതിനാൽ പ്രാഥമിക വിദ്യാലയങ്ങളിൽ പോലും പോകാൻ കഴിയാതിരുന്ന ഇവിടത്തെ സാധരണക്കാർക്ക് ഈ വിദ്യാലയം വലിയ ഒരനുഗ്രഹമായി.രായൻ കുട്ടി മാസ്റ്റർ, പി. മുഹമ്മദ്‌ മാസ്റ്റർ തുടങ്ങിയവരും നെച്ചുള്ളിയിലെ പ്രമുഖരും ഇതിന്റെ ഉന്നമനത്തിനായി നേതൃത്വം വഹിച്ചു.

ഒരു കാലത്ത് കളപൂട്ടായിരുന്നു നെച്ചുള്ളിക്ക് പേരും പെരുമയും നേടികൊടുത്തിരുന്നത്.

1990-91 കാലഘട്ടത്തിൽ ഇതൊരു യു. പി. സ്കൂൾ ആയി ഉയർത്തി.2013 ജൂലായിൽ കേന്ദ്ര ഗവണ്മെന്റി ന്റെ ആർ. എം. എസ്. എ. ഫണ്ടിൽ ഉൾപ്പെടുത്തി ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തി.2013 ആഗസ്റ്റ് മാസത്തിൽ 27ആൺകുട്ടികളെയും 14പെൺകുട്ടികളെയും ഉൾപ്പെടുത്തി എട്ടാം തരം ആരംഭിച്ചു.ജി. യു. പി. എസ്. നെച്ചുള്ളി ഒരു ഹൈ സ്കൂളായി കാണണമെന്ന ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു.