പി.എച്ച്.എസ്.എസ്. പന്തല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
08:24, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhammed Fazil T (സംവാദം | സംഭാവനകൾ) (' 2010-ൽ ശ്രീ. പി. വിജയൻ ഐ. പി. എസ്. അവർകളുടെ നേതൃത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


2010-ൽ ശ്രീ. പി. വിജയൻ ഐ. പി. എസ്. അവർകളുടെ നേതൃത്വത്തിൽ കുട്ടികളിൽ സേവന സന്നദ്ധത വളർത്തി എടുക്കുകയും അവരിൽ അന്തർലീനമായ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി തുടങ്ങിയതാണ് സ്റ്റുഡന്റ് പോലീസ് കാഡേറ്റ് പദ്ധതി. അതിന്റെ ഭാഗമായി 2015 ൽ സ്കൂൾ H.M ശ്രീമതി ഗീതവിശത്തിന്റെയും മാനേജ്മെന്റിന്റെയും നേതൃതത്തിൽ പന്തല്ലുർ ഹയർസെക്കണ്ടറി സ്കൂളിൽ ഈ പ്രൊജക്റ്റ്‌ ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഓരോ ബാച്ച്കളും. സ്കൂളിൽ ഇതിന് നേതേർത്വം നൽകുന്നത് ശ്രീ മുഹമ്മദ്‌ സമീർ എൻ. കെ. യും ശ്രീമതി ജയലക്ഷ്മി ടീച്ചറും ആണ് പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി പാണ്ടിക്കാട് പോലീസ് സ്റ്റേഷന്റെ കീഴിൽ വളരെ നല്ല രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്. ശ്രീ.രാകേഷ് സർ, ശ്രീമതി അസ്‍മാബി മാഡം എന്നിവരാണ് ഇതിന്റെ പരിശീലകർ. തികഞ്ഞ അച്ചടക്കത്തോടെയാണ് ഈ പരിപാടി നടക്കുന്നത്. സ്കൂളിലെ എല്ലാ പരിപാടികളിലും SPC യുടെ നിറസാനിധ്യം ഉണ്ടാകാറുണ്ട്. എല്ലാ വർഷവും മൂന്നു ദിവസത്തെ മൂന്നു ക്യാമ്പുകൾ നടത്താറുണ്ട്. സഹകരണ മനോഭാവം, ലാളിത്യം, സഹവർഥ്വിതം, അച്ചടക്കം, പൊതുബോധം തുടങ്ങിയ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. സ്കൂളിൽ SPC യുടെ ഭാഗമായി മാലിന്യ സംസ്കരണം, ഉച്ചഭക്ഷണ വിതരണം, പ്രത്യേക ദിനാചാരണ പരിപാടികൾ എന്നിവ നടത്താറുണ്ട്. പ്രളയ കാലഘട്ടങ്ങളിൽ വീട് ശുചീകരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്ടർ മുഖേന ഒരു തുകകൈമാറുന്നതിലും SPC   അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. കൊറോണ മഹാമാരി പിടിപെട്ട കാലഘ ട്ടത്തിലെ ഔപചരികപടനം തടസപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാഠയ്പദ്ധതിയോടൊപ്പം പാടിയതര പദ്ധതിയിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഏറ്റവും മികച്ച പ്രകടനം സ്കൂളിൽ കായിച്ച വെക്കുന്നു. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ എല്ലാ കേഡറ്റുകളും ഗ്രേഡ് മാർക്കിന് അർഹത നേടാറുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന SPC  യുടെ എടുത്ത്പറയത്തക്ക ഒരു പ്രവർത്തനമാണ് ഉത്താലക്കുണ്ട് സ്വദേശിക്ക് പാതിവഴിയിൽ നിർത്തിവച്ച  വീടു പണി പൂർത്തിയാക്കുക എന്നത്. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പന്തല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ SPC യുടെ പ്രവർത്തനങ്ങൾ അഭിമാനകരമായ രീതിയിൽ മുന്നോട്ട് പോകുന്നു. ഈ പ്രവർത്തനങ്ങൾക്ക് എല്ലാം മനജ്‍മെന്റ്ന്റെയും അദ്ധ്യാപകരുടെയും സഹകരണം എന്നും ലഭിക്കുന്നുണ്ട്.