പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം
- മൂന്നാം ക്ലാസിലെ പരിസരപഠനം വർണ്ണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചിത്രശലഭത്തെ നിർമ്മിച്ചപ്പോൾ.........
- മൂന്നാം ക്ലാസിലെ പരിസരപഠനം മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി മണ്ണ് കൊണ്ട് രൂപങ്ങൾ ഉണ്ടാക്കിയപ്പോൾ.......
- സ്വാതന്ത്ര്യ ദിനപ്പുലരിയിൽ
രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനം ജി.യു.പി.സ്കൂൾ അരയിയിലെ കുട്ടികൾ ആവേശത്തോടെ ആചരിച്ചു .രാവിലെ ഹെഡ്മാസ്റ്റർ ശ്രീ.ഹരിദാസ് മാഷ് ദേശീയ പതാക ഉയർത്തി. അധ്യാപികമാർ വന്ദേ മാതരവും ദേശീയ ഗാനവും ആലപിച്ചു.തുടർന്ന് 10.00 മണിക്ക് ഗൂഗിൾ മീറ്റിൽ ചരിത്രാധ്യാപകനും, റിട്ട. എ. ഇ.ഒ ( ഏറ്റുമാനൂർ)യുമായ ശ്രീ.കെ.ബാലചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.പ്രാദേശിക സ്വാതന്ത്ര്യ സമര സേനാനികളും അവർ ദേശീയ പ്രസ്ഥാനത്തിൽ വഹിച്ച പങ്കും ലളിതമായ വാക്കുകളിൽ കുട്ടികളുമായി പങ്കുവെച്ചു.ദേശീയ പ്രസ്ഥാനത്തിൽ ത്യാഗോജ്വലമായ പങ്ക് വഹിച്ച ദേശീയ നേതാക്കളെക്കുറിച്ചും അവർ നേടിത്തന്ന സ്വാതന്ത്ര്യം ഏറ്റവും മൂല്യവത്തായി കണക്കാക്കി വിശ്വ പൗരൻമാരായി വളർന്നു വരാൻ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സ്കൂൾ തല ,ക്ലാസ് തല സ്വാതന്ത്ര്യ ദിന പരിപാടികൾ അവതരിപ്പിച്ചു.ദേശഭക്തിഗാനമാല, കുടുംബാംഗങ്ങളോടൊപ്പംസ്വാതന്ത്ര്യ സമര ദൃശ്യാവിഷ്ക്കാരങ്ങൾ, പ്രസംഗ മത്സരം' നൃത്തരൂപങ്ങൾ, സ്വാതന്ത്ര്യ സമര ക്വിസ് എന്നിവയും, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിയൽ, ദേശീയപതാക നിർമ്മാണം; നെഹ്റു തൊപ്പി നിർമ്മാണം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.വീട്ടിലിരുന്നും സ്വാതന്ത്ര്യ ദിനം ആഹ്ലാദത്തിൻ്റെയും ആവേശത്തിൻ്റെയും മുഹൂർത്തമാക്കി മാറ്റിയ എല്ലാ പ്രിയ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ;ആശംസകൾ