ഗണിത വിജയം


3,4 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും കളികളിലൂടെ ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പൂർണമായും കുട്ടികളിലേക്ക്
എത്തിക്കുന്നതിനായി നൂറോളം രക്ഷിതാക്കൾക്ക് ഇതിനു വേണ്ട പരിശീലനം നൽകി.
കുട്ടികൾ ഇതിൽ വളരെ താല്പര്യത്തോടെ പങ്കാളികളാവുകയും, കളിയിൽ വിജയിക്കണമെങ്കിൽ ചതുഷ്ക്രിയകൾ സ്വായത്തമാക്കി യാലേ പറ്റൂ എന്ന് കുട്ടികൾ സ്വയം തിരിച്ചറിയുകയും ചെയ്തു