ഗവ. എച്ച് എസ് തോൽപ്പെട്ടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ദേശീയദിനാചരണങ്ങളും വിവിധമൽസരങ്ങളും സംഘടിപ്പിക്കുകയും സംവാദങ്ങൾ, പ്രശ്നോത്തരികൾ, സെമിനാറുകൾ എന്നിവ നടത്തുകയും ചെയ്തുവരുന്നു. അധ്യാപകകോർഡിനേറ്റരുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സാമൂഹ്യശാസ്ത്രത്തിൽ താൽപര്യമുള്ള വിവിധക്ലാസ്സുകളിലെ കുട്ടികൾ അടങ്ങുന്ന സമിതിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. ആനുകാലികസംഭവങ്ങളും പ്രധാനദിനങ്ങളും എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്നായ് സ്ഥിരമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു നോട്ടീസ് ബോർഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചുവരുന്നു.

2021-2022 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

ക്ളബ്ബ് രൂപീകരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം ആഗസ്റ്റ് പന്ത്രണ്ടിന് നടന്നു. നാൽപ്പതംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ്ബിന്റെ പത്താം തരം ബിയിലെ അനില എ..പി സെക്രട്ടറിയും ജോയന്റ് സെക്രട്ടറിയായി ഒമ്പതാം തരം ബിയിലെ അതുൽ കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ സയൻസ് ടീച്ചർ ഷൈബ പി.വിയാണ് ടീച്ചർ കോർഡിനേറ്റ‍ർ. ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം സെപ്റ്റമ്പർ അഞ്ചിന് തോൽപ്പെട്ടി ഹൈസ്ക്കൂളിന്റെ മുൻപ്രധാനാധ്യാപകൻ ശ്രീ രമേശൻബാബു നിർവഹിച്ചു. അദ്ദേഹം അധ്യാപകദിനസന്ദേശം നൽകി. ഓരോ ക്ലാസ്സ് ടീച്ചർക്കും അതതു ക്ലാസ്സിലെ കുട്ടികളുടെ പ്രതിനിധികൾ ആശംസ അർപ്പിച്ചു. സ്നേഹാദരസൂചകമായി കുട്ടികൾ തയ്യാറാക്കിയ അധ്യാപകദിന സന്ദേശ കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു.

 ==ഗാന്ധിജയന്തി==
  • സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച ആസൂത്രണത്തോടെ ഒക്ടോബർ 2-ന് ഗാന്ധിജയന്തി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് 'ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തെ അധികരിച്ച് നടന്ന ഫാമിലി ക്വിസ് പ്രോഗ്രാം കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് പുത്തൻ അനുഭവമായിരുന്നു. മികച്ച പങ്കാളിത്തം കൊണ്ടും രക്ഷകർത്താക്കളുടെ താൽപര്യം കൊണ്ടും ശ്രദ്ധേയമായ പരിപാടി ഗൂഗിൾഫോം സംവിധാനമുപയോഗിച്ചാണ് നടത്തിയത്. മത്സരത്തിൻ ഒന്നാം സ്ഥാനത്തിന് രണ്ട് കുടുംബങ്ങൾ അർഹരായി. ഈ ഒരു മത്സരം കുട്ടികൾക്കും രക്ഷിതാക്കൾക്കും രസകരമായ ഒരനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർഅഭിപ്രായപ്പെട്ടു.
  • ഗാന്ധിജയന്തി ദിവസം വൈകുന്നേരം ഏഴു മണിയ്ക്ക് സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ. ശ്രീജിത്ത് ശ്രീവിഹാർ പങ്കെടുത്തു. 'സ്നേഹമാണ് ഗാന്ധി' എന്ന വിഷയത്തെക്കുറിച്ച് ഏറെ വികാസംസാരിച്ചത് ഒക്ടോബർ - 2 റെ മറ്റൊരനുഭവമായിരുന്നു.

കൂടാതെ സ്വാതന്ത്ര്ദിനവ്വമായി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം പോസ്റ്റർ രചന മത്സരം ക്വിറ്റ് ഇന്ത്യദിനം എന്നിവ ആഘോഷിച്ചു

ഈ വർഷത്തെ സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന എല്ലാം പരിപാടികൾക്കും ബഹു. H M ഗിരീഷ് മോഹൻ മറ്റ് അധ്യാപകർ കുട്ടികൾ രക്ഷിതാക്കൾ എന്നിവരുടെ ' പൂർണ്ണ പിന്തുണയിൽ നടപ്പിലാക്കാൻ കഴിഞ്ഞു.

കോ വിഡ് കാലത്തും ക്ലബ്ബിൻ്റെ വിവിധ പരിപാടികളിലൂടെ കുട്ടികളുടെ മാനസികോല്ലാസത്തിനും അറിവ് പകരാനും കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം.