ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeenashaji (സംവാദം | സംഭാവനകൾ) (കൂട്ടിചേർത്തു)

മുഖവുര


കേരള സംസ്ഥാനത്ത് തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ സ്ഥിധി ചെയ്യുന്ന ചരി തപരമായ വിശേഷതകൾ നിറഞ്ഞ അതിരനോഹരമായ ഗ്രാമമാണ് പുത്തൻചിറ .ഇരുപതിനായിരത്തിൽപരം വിവിധ ജാതി, മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ അധിവസിക്കുന്ന മതേതരത്തിത്തിന്റെ വിളനിലമാണ് പുത്തൻചിറ അനേകം മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഗ്രാമം, നൂറ്റാണ്ടുകളുടെ ചരിത്രമോതുന്ന അതിമനോഹരമായ നെൽവയലുകളും തെങ്ങിൻതോപ്പുകളും, തോടുകളും, കുളങ്ങളും, കുന്നിൻ ചരിവുകളും, പുത്തൻചിറ ഗ്രാമ ത്തിന്റെ സവിശേഷതയാണ്. തിരുവിതാംകൂറിൻരേയും, കൊച്ചിയുടേയും സംഗമസ്ഥലമാണ് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചിറ ഒരുപക്ഷേ ഇത് തന്നെ യാകാം ഈ ഗ്രാമത്തിന് അങ്ങനെയൊരു പേരുവരാൻ കാരണം ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ക്രൈസ്തവർ എന്നീ മൂന്നു ജനവിഭാഗങ്ങളാണ് ഇവിടെ പ്രധാനമായുള്ളത്. 2193 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ഗ്രാമത്തിൽ ഒട്ടനവധി റോഡുകളും തുരുത്തുകളും ഇവിടെയുണ്ട്. പുത്തൻചിറയിലെ കോവിലകത്ത്കുന്ന് ദേശത്ത് കപ്പിത്താൻ മുറി എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട് ഇവിടെ പണ്ട് കാലങ്ങളിൽ കാലുകൾ വന്നിറങ്ങിയിരുന്നു എന്ന് ചരിത്രമേ ഖകളിൽ വിശേഷിപ്പിക്കപ്പെടുന്നു. പുത്തൻചിറയുടെ എല്ലാ അതിർത്തികളിലും ജലമാർഗ്ഗം സഞ്ചാ രസൗകര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് കയർ വ്യവസായം നല്ല രീതി യിൽ പ്രവർത്തിച്ചിരുന്നു. കടകളിലേക്ക് സാധനങ്ങൾ കൊണ്ടുവന്നിരുന്നത് മുൻകാലങ്ങളിൽ ജലമാർഗ്ഗമായിരുന്നു. 1975 നുശേഷമാണ് പുത്തൻചിറയിലെ റോഡുകൾ കൂടുതൽ സഞ്ചാര യോഗ്യമായത്. കാലങ്ങൾ പിന്നുടുമ്പോൾ പുത്തൻചിറ ഗ്രാമം ഭാരതത്തിലും ലോകത്തുത ന്നെയും അറിയപപെടുന്ന ഗ്രാമമായി തീരുവാനുള്ള ഭാഗ്യം ലഭിച്ചത് ഇവിടെ ജന്മം കൊണ്ട് മഹ വ്യക്തിത്വങ്ങളിലൂടെയാണ്. ലോകത്തിന്റെ പലഭാഗത്തും ഉദ്യാഗത്തിനും മിഷനറി പ്രവർത്തന ങ്ങൾക്കുമായി പോയിട്ടുള്ള അനേകം പുത്തൻചിറ നിവാസികളുണ്ട്. കൃഷി, കന്നുകാലിവ ഭർത്തൽ, കച്ചവടം എന്നിവയാണ് ഈ ഗ്രാമത്തിന്റെ തൊഴിൽ മേഖലകൾ. ഒട്ടനവധി സവിശേഷ തകളാൽ സമ്പന്നമായ ഗ്രാമം ആധുനിക കാലഘട്ടത്തെ ഉൾകൊണ്ടുകൊണ്ട് പുരോഗമ നാത്മകമായി മുന്നേറുകയാണ്.

ഗ്രാമവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ


ഗ്രേയ്റ്റ് ട്രിഗണോമെടിക്കൽ സ്റ്റേഷൻ (G.T.സ്റ്റേഷൻ)

19-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരാണ് തിയോഡോലൈറ്റ് ടേപ്പ് എന്നിവ ഉപയോഗിച്ച് ആദ്യമായി സർവ്വേ നടത്തിയത്. ഈ | സർവ്വേയിൽ 500 ൽപരം കല്ലുകൾ ഉപയോഗിച്ചിരുന്നു. ഇതിനെ ഗ്രേയ്റ്റ് ടിഗണോമെട്രിക്കൽ സർവ്വേ എന്നുപറയുന്നു. ഇതിൽപതിനാറുകല്ലുകൾ കേരളത്തിലാണ്. അതിൽ ഒന്ന് പുത്തൻചിറയിലെ എളുപറമ്പ് കുന്ന് എന്ന റിയപ്പെടുന്ന പ്രോജക്റ്റ് കുന്നിലാണ് ഈ കല്ലിൽ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അടുത്ത കല്ലിലേക്കുള്ള ആരോ എന്നിവ അടയാളപ്പെടുത്തിയിരിക്കും. ഈ കല്ല് സ്ഥാപിച്ച് കുന്നുകളെ കൊടിക്കുത്തിമല (G.T.സ്റ്റേഷൻ) എന്ന് അറിയപ്പെടുന്നു.

കൊ- തി ക്കല്ലുകൾ

സാമൂതിരിയെ തുരത്തി വിജയം നേടിയ അയ്യപ്പൻ മാർത്താണ്ഡപിള്ളയ്ക്ക് കൊച്ചിരാജാവ് കൃതജ്ഞതാസൂചകമായി ഇഷ്ടദാനം നൽകിയ സ്ഥലമാണ് പുത്തൻചിറ പുത്തൻചിറ പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കൊച്ചിയെ സൂചിപ്പിച്ച് "കൊ എന്നും തിരുവിതാംകൂ റിനെ സൂചിപ്പിച്ച് “തി എന്നും കല്ലിന്റെ ഇരുവശത്തുമായി രേഖപ്പെടുത്തിയിരുന്നതിനാലാണ് ഇവ കൊ' 'തി' ക്ക കൾ എന്ന് അറിയപ്പെട്ടിരുന്നത്. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് ഇവ സ്ഥാപിച്ചത്. ഈ പ്രദേശങ്ങ ളിലെ ഭൂമിയളവുകളിൽ ഈ കല്ലുകൾ പ്രധാന രേഖയായി കണക്കാക്കുന്നു. വിരലിലെണ്ണാവുന്ന കൊതിക്കല്ലുകൾ മാത്രമാണ് ഇന്ന് അവശേഷിപ്പിക്കുന്നത്. ചരിത്രത്തിലേക്ക് ഇടം നേടേണ്ട കൊതിക്കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നു.


കൊ തി കല്ല്

തിരുവിതാംകൂർ പോലീസ് സ്റ്റേഷൻ

തിരുവിതാംകൂർ രാജ്യത്തിൽ പെടുന്ന പുത്തൻചിറ ഗ്രാമത്തിന്റെ ചുറ്റും കൊച്ചിരാജ്യമാകയാൽ പുത്തൻചിറ യിലെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിന് മുനമ്പം പോലീസ് സ്റ്റേഷന്റെ കീഴിൽ 1811 ൽ ഒരു പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയുണ്ടായി. പുത്തൻചിറയുടെ അതിർത്തിയായ കരിങ്ങച്ചിറയിലാണ്.അത് പ്രവർത്തിച്ചിരുന്നത്. പുത്തൻചിറയിൽ നിന്ന് പുറത്തേക്കോ പുത്തൻചിറയിലേക്കോ ഭക്ഷ്യോൽപ്പന്നങ്ങൾ മുതൽ ഉപ്പുതൊട്ടു പുകയില വരെ കൊണ്ടുവരുന്നതിനും പോകുന്നതിനും ഈ ഔട്ട് പോസ്റ്റിൻ്റെ സഹായം ആവശ്യമായിരുന്നു. ചുങ്കം കൊടുക്കാതെ സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ ഒരു ലോക്കപ്പും ഇവിടെ ഉണ്ടായിരുന്നു.

തിരുവിതാംകൂർ പോലിസ് സ് റ്റേഷൻ