ക്ലബ് പ്രവർത്തനങ്ങൾ.
62 കുട്ടികളടങ്ങുന്ന ഈ വിദ്യാലയത്തിലെ കുട്ടികളെ നാല് ക്ലബ്ബുകളിലായി തരംതിരിച്ചു പങ്കാളികളാക്കിയിട്ടുണ്ട് .ഓരോ ക്ലബ്ബിലും നേതൃത്വം നല്കാൻ ടീച്ചർമാരും കൺവീനർമാരായി ഒരു വിദ്യാർത്ഥിയെയും ചുമതലപെടുത്തി .കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങളിൽ കഴിവ് തെളിയിക്കാൻ ക്ലബ്ബുകൾ വഴി സാധിക്കും .
സയൻസ്‌ക്ലബ്
ശാസ്‌ത്രബോധവും അറിവും നമ്മളിൽ രൂപപ്പെടുത്തി എടുക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങൾ തന്നെ ആണ് .എല്ലാ കാര്യങ്ങളിലും വസ്തുക്കളിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാന്നിദ്ധ്യം കുട്ടികൾ തിരിച്ചറിയണം . വിദ്യാഭ്യാസത്തിലൂടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കൗതുകവും അറിയുവാനുള്ള ആഗ്രഹവും വളർത്താൻ സ്ക്കൂളിലെ പഠനോപകാരണങ്ങളും പരീക്ഷണശാലകളും സഹായിക്കും .