Vlps/കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) (കൈത്താങ്ങ് ൧)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈത്താങ്ങ്

പാർശ്വ വൽകരിക്കപ്പെട്ട പ്രത്യേകിച്ച് ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ പഠനം താൽപര്യം വർധിപ്പിക്കുന്നതിനും സ്കൂളുമായി അവരെ കണ്ണി ചേർക്കുന്നതിനുമായി നിർമാളിക്കപ്പെട്ട ഒരു പ്രോജക്ട്.

അരിക് വൽകരക്കപ്പെട്ടവരുടെ അരികിലേക്ക്.

     ഈ പ്രൊജക്ടിന്റെ ഭാഗമായി അധ്യാപിക നിരന്തരം ഇടപെടലിലൂടെ യുഗം ഗൃഹസനാദർശനത്തിലൂടെയൂം അവരോടൊപ്പം ചേർന്നു കൊണാടും ആദിവാസി വിഭാഗത്തിൽ പെട്ട (പണിയ വിഭാഗം)കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും അവരുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും സാധ്യമായി.പണിയ വിഭാഗം കുട്ടികളുടെ പഠനം പിന്നാക്കാവസഥയ്ക്ക് മുഖ്യ കാരണമായി കണ്ടെത്തിയത് സ്കൂളിൽ വ്യവഹാരം ചെയ്യപ്പെടുന്ന ഭാഷയും അവരുടെ ഊരുകളിൽ ഉപയോഗിക്കപ്പെടുന്ന ഭാഷയും തമ്മിൽ വലിയ അന്തരം മനസാസിലാക്കിയ അധ്യാപിക പണിയ വിഭാഗം കുട്ടികൾക്ക് മാത്രമായി അവരുടെ പാഠം ഭാഗങ്ങൾ പണിയ. ഭാഷയിലേക്ക് മൊഴി മാറ്റിയെടുത്ത് പുതിയ ടെക്സ്റ്റ്  ബുക്ക്  നിർമ്മിക്കുകയും അവരെ അവർ ചരിചയിച്ച ഭാഷയിൽ പഠിപ്പിക്കുന്നതിനും തുടക്കമായി.തത്ഫലമായി പണിയ വിഭാഗത്തിലെ കുട്ടികളുടെ പഠനം നിലവാരം ഉയർത്തുന്നതിനും കൊഴിഞ്ഞ് പോക്ക് പൂർണമായും ഒഴിവാക്കുന്നതിനും കാരണമായി.ഈ പ്രോജക്ട് ഏറ്റെടുത്ത് നടത്തിയ ശ്രീമതി ബീന ടീച്ചറിനെ രാജ്യം 2009 ലെ ദേശീയ അധ്യാപക അവാർഡ് നൽകി ആധരിച്ചു.

"https://schoolwiki.in/index.php?title=Vlps/കൈത്താങ്ങ്&oldid=1749342" എന്ന താളിൽനിന്ന് ശേഖരിച്ചത്