ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്.എസ്.എസ് ചാലിശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

ക‍ുട്ടികളിൽ പാരിസ്ഥിതിക/പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്ക‍ുക,ശാസ്ത്രീയ മാലിന്യ സംസ്കരണരീതികളിൽ ആവശ്യമായ പരിശീലനം നൽക‍ുക,പ്ലാസ്റ്റിക് നിർമാർജന ബോധവൽക്കരണ പ്രക്രീയകളിൽ പങ്കാളികളാക‍ുക ത‍ുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങൾ മ‍ുൻനിർത്തി പ്രവർത്തിക്ക‍ുന്ന പരിസ്ഥിതി ക്ലബ് പരിസ്ഥിതിപ്രാധാന്യമ‍ുള്ള വിവിധ വിഷയങ്ങൾ ഈ മേഖലയിലെ പ്രമ‍ുഖര‍ുടെ  പങ്കാളിത്തത്തോടെ നടത്തപ്പെട‍ുന്ന‍ു. വിവിധ ദിനാചരണങ്ങൾ,പരിസ്ഥിതി സഹവാസ ക്യാമ്പ‍ുകൾ, പഠനയാത്രകൾ, പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവ‍ുമായി ബന്ധപ്പെട്ട് വിവിധ സർവ്വേകൾ,ലഘ‍ുലേഖ വിതരണം,ഭാരതപ്പ‍ുഴ സംരക്ഷണപ്രവർത്തനങ്ങൾ, സാമ‍ൂഹ്യവനവൽക്കരണപ്രവർത്തനങ്ങൾ എന്നിവ ഈ ക്ലബ് ഏറ്റെട‍ുത്ത‍ു നടത്ത‍ുന്ന പ്രവർത്തനങ്ങളിൽ ചിലത‍ുമാത്രം.