അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/കൂടുതൽ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21053-pkd (സംവാദം | സംഭാവനകൾ) ('മറ്റാരാലും ഖണ്ഡിക്കാനാവാത്ത നേട്ടത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മറ്റാരാലും ഖണ്ഡിക്കാനാവാത്ത നേട്ടത്തിന്റെ പാതയിലേക്ക് അസ്സീസി ഇന്ന് കുതിച്ചു കൊണ്ടിരിക്കുന്നു. കഠിനാധ്വാനവും മുൻധാരണയെ വിലയിരുത്തിയുള്ള പഠന സമ്പ്രദായവും അസ്സീസിയുടെ പ്രത്യേകതയാണ്. വിവിധ ഭാഷാ സംസ്ക്കാരങ്ങൾ അവകാശപ്പെടാവുന്ന ജനങ്ങളെ ഒരു കുടക്കീഴിൽ അണി നിരത്തിയുള്ള സമഗ്രമായ പഠന രീതിയാണ് സ്ക്കൂൾ അവലംബിക്കുന്നത്. പാഠ്യ- പാഠ്യേതര വിഷയങ്ങളിലും അസ്സീസി എന്നും മുൻപന്തിയിലായിരുന്നു.

1998 ആഗസ്റ്റ് 2002-ൽ ഹയർ സെക്കൻഡറിക്കും അംഗീകാരം ലഭിച്ചു. 2014 ൽ LP സെക്ഷനും അംഗീകാരം ലഭിച്ചു. ലിസ തോമസ് - ഹെഡ് മിസ്ട്രസ്സ്, K.G സെക്ഷൻ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ, 2007-ൽ സിസ്റ്റർ ഫ്ലവർ LP ഫെഡ് മിസ്ട്രസ്, 2010-ൽ സിസ്റ്റർ അനിത LP ഫെഡ് മിസ്ട്രസ് ആയിരുന്നു പദവി വഹിച്ചിരുന്നത്. 2002-ൽ ഹയർ സെക്കൻഡറി അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് പ്രിൻസിപ്പാൾ സിസ്റ്റർ ലിസ തോമസ് ആയിരുന്നു. സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് ബാച്ച് എന്നിവ 2002-ൽ ആണ് രൂപം കൊണ്ടത്. 2005 മുതൽ 2011 വരെ സിസ്റ്റർ മാരിയോൺ പ്രിൻസിപ്പാളായിരുന്നു. 2011 മുതൽ പ്രിൻസിപ്പാൾ പദവി സിസ്റ്റർ റോസ്ബെൽ നിർവഹിക്കുന്നു.

സ്പോക്കൺ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ നൽകുന്നു. സ്പോർട്സ് - സബ്ജില്ല, ജില്ല, സംസ്ഥാന തല മേഖലകളിലെല്ലാം കുട്ടികൾ അത്യുജ്ജ്വലമായ പ്രകടനം കാഴ്ചവക്കുന്നു. കബഡി, ക്രിക്കറ്റ്, പ്രവർത്തിപരിചയമേള, ശാസ്ത്രമേള തുടങ്ങിയവയിലെല്ലാം വിദ്യാർത്ഥികൾക്ക് ശോഭിക്കുകയും സ്കൂളിന്റെ അഭിവൃത്തി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഓരോ വിഷയത്തിലും പഠന നിലവാരം ഉയർത്തൽ ലക്ഷ്യമിട്ടുള്ള വിവിധ തരം ക്ലബ്ബുകൾ കുട്ടികൾക്ക് ഉപകാരപ്രദമാണ്. സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, ഊർജ്ജസംരക്ഷണ ക്ലബ്ബ്, തുടങ്ങിയ ഓരോ വിഷയത്തിനും അനുസരിച്ചുള്ള ക്ലബ്ബുകൾ പഠനനിലവാരം ഉയർത്തുന്നു.അധ്യാപക രക്ഷാകർത്തൃസമിതി സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സമഗ്രവ്യക്തിത്വം ലക്ഷമാക്കിയുള്ളതാണ്. അത്‌ലറ്റിക്ക് മീറ്റുകൾ, ഒന്നിടവിട്ടുള്ള വർഷങ്ങളിൽ വാർഷികാഘോഷം എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. കായികമേഖലയിലും കലാമേഖലയിലും ഒരുപാട് വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു.