ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കഞ്ചിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കഞ്ചിക്കോട് ഗവണ്മെന്റ് എൽ.പി ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിച്ച തുടങ്ങിയത് 1976 ജൂൺ നാലിനായിരുന്നു .അതിനു മുൻപ് എൽ.പി.യിൽ തുടങ്ങി യു .പി.,  വരെ കഞ്ചിക്കോട് ഹൈസ്കൂളിൽ ആയിരുന്നു.1967ൽ ആണ് ആദ്യമായി പത്താം ക്ലാസ് ബാച്ച് പരീക്ഷ എഴുതിയത് എന്ന് പൂർവ വിദ്യാർത്ഥികൾ പറഞ്ഞ അറിവ് മാത്രമാണ് ഉള്ളത് .അതിനാൽ തുടക്കം മുതലുള്ള ചരിത്രം ആ സ്ഥാപനത്തിലാണ് ഉള്ളത് .

വളരെ കാലത്തെ പഴക്കം ഉള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം വാളയാർ റോഡിൻറെ അരികിലായിരുന്നു . ടൌൺ സർവീസ് നടത്തുന്ന ഏതാനും നമ്പർ ബസ്സുകളും ദീര്ഘദൂര സർവീസ് നടത്തുന്ന ബസ്സുകളും ഉണ്ടായിരുന്നു .ചരിത്ര പ്രസിദ്ധമായ വടശ്ശേരി കെട്ടിടങ്ങളുടെ ഏകദേശം നൂറുമീറ്റർ അകലെയാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് . വടശേരിയിൽ സ്വന്തമായി രണ്ടു മൂന്ന് ആനകൾ ഉണ്ടായിരുന്നു .അതിനെ കെട്ടുന്നത് ഈ കുടുംബത്തിന്റെ വളപ്പിലാണ് . ഉച്ച സമയത് കുട്ടികൾ ആനയെ കാണാൻ പോകുന്നത് നിത്യ സംഭവമായിരുന്നു  

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം