ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. ഡോക്ടർമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, ഐ.ടി പ്രൊഫഷണലുകൾ, അധ്യാപകർ എന്നിങ്ങനെ സർക്കാർ മേഖലകളിലും, അല്ലാതെയും ജോലി ചെയ്യുന്നവരും ഏറെയാണ്. കേരളത്തിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഫാറൂഖ് കോളേജിലെ മലയാളം അധ്യാപകനും, സാഹിത്യകാരനുമായ ഡോ. അസീസ് തരുവണ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനങ്ങളിലൊന്നായ അസിസ്റ്റന്റ്-എഡ്യുക്കേഷണൽ ഓഫീസറായി വിരമിച്ച എം മമ്മു മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു.