ഉള്ളടക്കത്തിലേക്ക് പോവുക

3 . കലാബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)

സർപ്പംതുള്ളൽ

ഗ്രാമപ്രദേശത്തു സർപ്പപ്രീതിക്കു വേണ്ടി പുള്ളുവർ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സർപ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവർ തന്നെയാണ് കളം പൂജകളും മറ്റു കർമ്മങ്ങളും നടത്തുന്നത്. പുളളുവൻ പാടുമ്പോൾ വൃതമെടുത്തു സ്ത്രീകൾ പന്തലിൽ വരുകയും നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, കരിനാഗം എന്നീ സങ്കൽപ്പങ്ങളിൽ ആടുകയും ചെയ്യും.



കോലം തുള്ളൽ

ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം.

"https://schoolwiki.in/index.php?title=3_._കലാബന്ധം&oldid=1730894" എന്ന താളിൽനിന്ന് ശേഖരിച്ചത്