എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജനനം, ബാല്യം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത് .

രചനകൾ
44552-പ്രൊഫസർ വി മധുസൂദനൻ നായർ.

കൊല്ലത്തു നടന്ന മലയാളം ഐക്യവേദി സെമിനാറിൽ വി. മധുസൂദനൻ നായരുടെ കവിതാലാപനം

1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.

പ്രധാന കൃതികൾ
  • നാറാണത്തു ഭ്രാന്തൻ 1
  • ഭാരതീയം 2
  • അഗസ്ത്യഹൃദയം 3
  • ഗാന്ധി 4
  • അമ്മയുടെ എഴുത്തുകൾ 5
  • നടരാജ സ്മൃതി 6
  • പുണ്യപുരാണം രാമകഥ 7
  • സീതായനം 8
  • വാക്ക് 9
  • അകത്താര് പുറത്താര് 10
  • ഗംഗ 11
  • സാക്ഷി 12
  • സന്താനഗോപാലം 13
  • പുരുഷമേധം 14
  • അച്ഛൻ പിറന്ന വീട് 15
  • എന്റെ രക്ഷകൻ 16
ക്രമനമ്പർ പേര് തസ്തിക
1 പ്രൊ.മധുസൂദനൻ നായർ സാഹിത്യകാരൻ ,കവി
2 ഡോ .സ്റ്റാൻലി ഗിൽബെർട്ട് ദാസ്   ഡോക്ടർ
3 ഡോ ,ഇവാൻസ് പ്രൊഫസർ
4 രാമചന്ദ്രവാര്യർ വില്ലേജ് ഓഫീസർ
5 ബി ഗബ്രിയേൽ എ ഇ ഒ
6   എം ദേവസഹായം മലയാളം പണ്ഡിറ്റ്
7 പി കുട്ടൻ പഞ്ചായത്ത്  പ്രസിഡന്റ്
8 സി ക്രിസ്പിൻ പ്രഥമാധ്യാപകൻ
9 എം ഡി വരദ കുമാർ പ്രഥമാധ്യാപകൻ
10 മോസ്സസ് പ്രഥമാധ്യാപകൻ
11 ജോൺ ബ്രൈറ്റ് പ്രഥമാധ്യാപകൻ
12 ഡി എം സുകുമാരി പ്രഥമാധ്യാപിക
13 സത്യദാസ് പ്രഥമാധ്യാപകൻ
14 സെൽവരാജ് സബ് രജിസ്ട്രാർ ഓഫീസ്
15 സൈമൺ   പോലീസ്
16 മാധുരി   പ്രൊഫസർ
17 മോഹൻദാസ് അഡ്വക്കേറ്റ്
18 ഗ്രീഷ്‌മ   ഡോക്ടർ
19 വിജയൻ പട്ടാള ഉദ്യോഗസ്ഥൻ
20 റോജി വാർഡ് മെമ്പർ