എ.യു.പി.എസ് എറിയാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48552 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ് താൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ് ; എ.യു.പി. എസ് എറിയാട്

എറിയാട് സ്കൂളിൽ വളരെ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്ന ഗണിത ക്ലബ്ബിൽ ഒരു വർഷം 200 മെമ്പർമാരും 50 എക്സിക്യൂട്ടീവ് അംഗങ്ങളുമാണുള്ളത്. എക്സിക്യൂട്ടീവ് മെമ്പർമാരുടെ മീറ്റിംഗ് മാസത്തിൽ ഒരിക്കലും ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് മൊത്തം ആയുള്ള പരിശീലന ക്യാമ്പുകൾ വർഷത്തിൽ നാല് തവണയും നടക്കും. വർഷാവർഷങ്ങളിൽ ഒരു ഗണിതാദ്ധ്യാപകന്റെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും പ്രസിഡണ്ട് ,സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുകയും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്യും. ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്യാനായി പ്രഗത്ഭരായ ഗണിത അധ്യാപകരെ എറിയാട് സ്കൂളിലേക്ക് ക്ഷണിക്കാറുണ്ട്. ഗണിത ക്ലബ്ബിൻറെ കീഴിൽ ഗണിതലാബ് ശാക്തീകരണം, ടീച്ചിങ് എയ്ഡ് നിർമ്മാണം ജോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിത ഗെയിമുകൾ, ഗണിതപസിലുകൾ എന്നിവയുടെ അവതരണങ്ങൾ ,ഗണിത മാഗസിനുകളുടെ നിർമ്മാണം ,ഗണിത കഥാവതരണം എന്നിവ നടന്നുവരുന്നു. വർഷത്തിലൊരിക്കൽ നടക്കുന്ന 'മെഗാ ഗണിത ക്വിസ്സ്' ഗണിത ക്ലബ്ബിൻറെ തനത് പരിപാടിയാണ് വർഷങ്ങളായി ഗണിതശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സബ്ജില്ല ,ജില്ല ,സംസ്ഥാന തലങ്ങളിൽ വരെ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.