ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടറുടെ കീഴിലാണ് സ്കൂളിൽ സുരക്ഷാ വിംഗിന് തുടക്കമാവുന്നത്. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിവിധ ഘട്ടങ്ങളിലായി സുരക്ഷാ ക്ലാസുകളും ഡോക്യുമെന്ററികളും നടത്തി സുരക്ഷയുടെ വ്യത്യസ്ഥ മേഖലകൾ സമൂഹത്തിലേക്കെത്തിക്കാൻ '' സുരക്ഷാ വിംഗ് '' പരമാവധി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

സ്കൂളുമായി ബന്ധപ്പെടുന്നവരുടെ സുരക്ഷക്കായി സ്ഥാപനത്തിന്റെ മുന്നിലുള്ള മതിൽ റോഡിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതിനാൽ പ്രസ്തുത മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ വീണ്ടും ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ ഗേറ്റിന് മുന്നിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.

സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി ഓരോ ദിവസങ്ങളിലായി രണ്ടോ മൂന്നോ അധ്യാപകരെ ഉൾപ്പെടുത്തി ''സുരക്ഷാചുമതല ലിസ്റ്റ്'' തയ്യാറക്കിയത് 'സുരക്ഷാ വിംഗി'ന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്.

ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യനന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാവീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു.

2021-22

ഒരുക്കി-സുരക്ഷാ മിറർ

2020-21

ജീവൻ രക്ഷാ ക്ലാസ്

പെരുവള്ളൂർ നന്മ കെയർ ഫൗണ്ടേഷനും ' നമ്മുടെ നാട് പുകയൂർ ' വാട്സ്ആപ്പ് കൂട്ടായ്മയും ഒളകര ഗവ.എൽ.പി. സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവത്കരണക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസെടുത്തു . സോമരാജ് പാലയ്ക്കൽ, പി.പി. സെയ്ദ് മുഹമ്മദ്, ഷാജി പുകയൂർ, ഇബ്രാഹിം മൂഴിക്കൽ, കെ.ടി. സഫർ, അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു .

2019-20

വിദ്യാർത്ഥികൾ റോഡിലെത്തി

ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ നടയാത്രക്കാർക്കുംസുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ കരീം, സദഖത്തുള്ള, ജംഷീദ് എന്നിവർ നേതൃത്വം നൽകി.

2018-19

സുരക്ഷാ ക്ലബ്

സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് -2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ . വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം

2017-18

സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക്

യാത്ര സുരക്ഷക്കായ് സ്കൂൾ ബസ്