നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം
നൊച്ചാട് പഞ്ചായത്തിൻ്റെ പ്രവർത്തന പരിധിയിൽ വരുന്ന വെളളിയൂർ എന്ന പ്രദേശത്താണ് നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കുറുമ്പ്രനാടു നാട്ടുരാജ്യത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെ ഒരു യു.പി സ്കൂളും രണ്ടുഅങ്കണവാടിയും ഉണ്ട്.
ഈ നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളമാകമാനവും മലബാറിൽ വിശേഷിച്ചും അലയടിച്ച നവോത്ഥാന മുന്നേറ്റം ഈ പ്രദേശത്തെയും സ്വാധീനിച്ചു. ഹിന്ദുമുസ് ലിം മത വിഭാഗങ്ങളിൽ പെട്ടവർ വളരെ സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു.ഹിന്ദുമുസ് ലിം സാഹാർദ്ദ പ്രതീകം തന്നെയായിരുന്നു ക്ഷേത്രത്തിൻ്റെ ഉത്സവ പരിപാടികൾ.
ഈ പ്രദേശത്ത് ചെറുതും വലുതുമായ നിരവധി കുന്നു കളുണ്ട്. ഈ പ്രദേശം കേരളത്തിൻ്റെ ഉത്തര മദ്ധ്യമേഖലയിൽ വരുന്നു .ചെമ്മണ്ണാണ് ഭൂരിഭാഗം പ്രദേശങ്ങളിലും. എന്നാൽ കുന്നിൻ നിറുകയിലും ചരിവു തലങ്ങളിലും പാറപൊടി ചേർന്ന കറുത്ത മണ്ണാന്ന്. തെങ്ങ്, കവുങ്ങ് , മാവ്.പ്ലാവ്, കശുവണ്ടി, റബ്ബർ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന വിളകൾ.കുന്നിൻ പുറങ്ങളിൽ തനി കാട്ടുചെടികളും കാട്ടുപടുവൃക്ഷങ്ങളും വളരുന്നുണ്ട്.
കാർഷിക മേഖലയായിരുന്ന വെള്ളിയൂരിൽ ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ തന്നെ കൃഷി വ്യാപകമായിരുന്നു. ചില താഴ്ന്ന വയലുകളിൽ പുഞ്ചകൃഷി ഉണ്ടാക്കായിരുന്നു.വെള്ളിയൂരിൽ പടിഞ്ഞാറെ കല്ലങ്കോട്ട് താഴയിൽ വിളവെടുത്ത കന്നിവയലുകളിൽ വെള്ളരി, കൂർക്കൽ, കുമ്പളം , മധുരക്കിഴങ്ങ്, വെണ്ട മുതലായ കൃഷികൾ മത്സര അടിസ്ഥാനത്തിൽ നടത്തിയിരുന്നു. വാളൂർ വയലിൽ നിന്നും വെള്ളിയൂർ വയലിലൂടെ ജലസമൃദ്ധമായ ഒരു തോട് ഒഴുകുന്നു. മഴ ആ വ ശ്യത്തിന് ലഭിക്കുമെങ്കിലും കുന്നിൻ പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.എന്നാൽ ഇന്ന് വിവിധ പദ്ധതികളുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. തൊഴിൽ പാർപ്പിടം,ആരോഗ്യം, ഗതാഗതം, വൈദ്യുതി എന്നീ മേഖലകളിലെല്ലാം പ്രദേശം പുരോഗതി പ്രാപിച്ചു.പഴയ ഇടവഴികളെല്ലാം റോഡുകളായി മാറി.
വനിതകൾ മാത്രം ജോലി ചെയ്യുന്ന കൈരളി ക്ഷീരോൽപന്ന യൂനിറ്റ് 1996 ജൂൺ 7 ന് വെള്ളിയുരിൽ ആരംഭിച്ചു. ഉൽപാദകരുടെ സൗകര്യവും പാലിൻ്റെ ലഭ്യതയും കണക്കിലെടുത് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത് ചാലിക്കരക്കടുത്താണ്
വെള്ളിയുരിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ടു്. മസ്ജിദുൽ ഇഹ്‌സാൻ ,മസ്ജിദുൽ ഹുദ എന്നിവ വെള്ളിയൂരിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങളാണ്.ഒരു ഗ്രാമീണ ബാങ്കും ഒരു കൃഷി ഓഫീസും വെള്ളിയൂരിൽ പ്രവർത്തിക്കുന്നു. വെള്ളിയൂർ പുളിയോട്ട് മുക്ക് റോഡിൽ ഒരു നീന്തൽകുളത്തിൻ്റെ പണി പുരോഗമിക്കുന്നു. ഒരു ജനകീയ വായനശാല ഇന്ന് വെള്ളിയൂരിൽ ഉണ്ട്.വെള്ളിയൂരിന്റെസാംസ്കാരിക കേന്ദ്രമായി ജനകീയ വായനശാലയും , കായിക പരിശീലനത്തിന് പ്രോത്സാഹനം നൽകുന്നതനായി സ്പോർട്സ് അക്കാദമി, VSC വെള്ളിയൂരും പ്രവർത്തിക്കുന്നു. ജ്വാല വെള്ളിയൂർ, പല്ലവി വെള്ളിയൂർ നേരത്തെ പ്രവർത്തിച്ച സാംസ്കാരിക സംഘടനകളാണ്. വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന മിനർവ കോളജ്, പ്രിസൈസ് കോളജ് എന്നിവ സമാന്തര വിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങളാണ്. നേരത്തെ അക്ഷര കോളജ് പ്രവർത്തിച്ചിരുന്നു.പഴയ കത്തിടപാടുകളുടെ ആപ്പീസ് ആയി ഒരു പോസ്റ്റോഫീസ് വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്നു.