ഗവ.എച്ച്എസ്എസ് ആറാട്ടുതറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaev1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
മാനന്തവാടി നിന്നും ഏതാണ്ട് 5 കിലോമീറ്റർ അകലെ കബനിപുഴയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരം തൊട്ടുകിടക്കുന്ന കാർഷികഗ്രാമമാണ് ആറാട്ടുതറ.കേരളത്തിലെ തന്നെ പ്രശസ്തവും ആദിവാസി സംസ്ക്കാരത്തിന്റെ ആത്മാവുമായ വള്ളിയൂർക്കാവിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്" 1930-31കാലഘട്ടത്തിൽ പാടുകാണത്തറവാടി൯ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ സ്കൂൾ ആരംഭിച്ചത്.അ‍‍ഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പാടുകാണക്കാരുടെ തോട്ടത്തിലേക്കും 1656ൽ സ്കൂൾ താന്നിക്കലേക്കും മാററി. അപ്പോൾ ഹെഡ്മാസ്ററ൪ ശേഖര൯ മാഷായിരുന്നു.‍‍‍‍ഡിസ്ട്രിക്ററ് ബോ൪ഡ് സ്കൂൾ എന്നായിരുന്നു അന്ന് സ്കൂളി൯റ പേര്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതും താന്നിക്കലാണ്. 1962ൽ ഇത് യു.പി.സ്കൂളായി ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപക൯. അന്നൊക്കെ ജില്ലാബോ൪ഡായിരുന്നു അദ്ധ്യാപക൪ക്ക് ശമ്പളം നൽകിയിരുന്നത്. 1981ൽ ഇതൊരു ഹൈസ്ക്കൂളായി ഉയ൪ന്നു.അന്ന് ഹെ‍‍ഡ്മാസ്ററ൪ എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ൽ ആയിരുന്നു ആറാട്ടുതറ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. ഇന്ന് 15ഡിവിഷനുകളിലായി ഏകദേശം 369 വിദ്യാ൪ഥി വിദ്യാ൪ഥികൾ ഇവിടെ പഠനം നടത്തുന്നു.ഇതിൽ 254ഓളം കുട്ടികൾ പട്ടിക വിഭാഗത്തിൽ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി.ലിസി പി ജെ ടീച്ചറാണ്.എൽ.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി 18അധ്യാപകരും4ഓഫീസ് ജീവനക്കാരും ഇന്നീ സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം എസ്.എസ്.എൽ.സി ബാച്ചിന് 100% വിജയം ലഭിച്ചു. 2007ൽ ഇതൊരു ഹയ൪ സെക്ക൯ററി സ്കൂളായി ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. 2009 മാ൪ച്ചിൽ ആദ്യ ഹയ൪ സെക്ക൯ററി ബാച്ച് പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി വിഭാഗത്തിൽ സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ് എന്നീ ഗ്രൂപ്പുകളിലായി 346 ഓളം വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികൾ പഠനം നടത്തുന്നു. ഇപ്പോഴത്തെ ഹയ൪ സെക്ക൯ററി പ്രധാനാധ്യാപക൯ ശ്രീ.ഇ കെ പ്രകാശൻ സാറാണ്. ഭാരത് സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന,എസ് പി സി തുടങ്ങിയ പ്രസ്ഥാന‍‍ങ്ങളും ഒരു നല്ല ലൈബ്രറിയും വിശാലമായ കംമ്പ്യുട്ട൪ ലാബും ഈ സ്കൂളിലുണ്ട്. എല്ലാ വിഭാഗങ്ങളിലും നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് ജി.എച്ച്.എസ്.എസ്.ആറാട്ടുതറ മുന്നേറിക്കൊണ്ടിരിക്കുകയാണ്....................