സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പടിഞ്ഞാറത്തറ ക‍ൂറ്റ്യാംവയൽ റോഡിൽ ബാണാസ‍ുര ഡാമിനട‍ുത്തായി അയര‍ൂർ എസ്റ്റേറ്റിന‍ുള്ളിൽ രണ്ടര ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി ക്ലാസ് റ‍ൂം,, ഓഫീസ്, , സ്റ്റോർ, എന്നീ സൗകര്യങ്ങള‍ുണ്ട്.

കമ്പ്യൂട്ടർ ലാബ്,

സ്ക‍ൂളിൽ അത്യാവശ്യം സൗകര്യമ‍ുള്ള കമ്പ്യ‍ൂട്ടർ ലാബ് ഉണ്ട്. ആദ്യം എം എൽ എ ഫണ്ടിൽ നിന്ന‍ും കിട്ടിയ ടെസ്ൿടോപ്പ് ആയിര‍ുന്ന‍ു. പിന്നീട് സ്ക‍ൂൾ ഹൈട്ക് പദ്ധതിയിൽ അഞ്ച് ലോപ്‍ടോപ്പ‍ും രണ്ട് പ്രോജക്ടറ‍ും കിട്ടി. ഇപ്പോൾ ബ്രോഡ്ബാന്റ് കണക്ഷന‍ും ലാബില‍ുണ്ട്.

  • അടുക്കള , ടോയ്ലറ്റ് എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്
  • ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം
  • ലാപ്ടോപ്പുകൾ ഉൾപ്പടെ 7 ലധികം കമ്പ്യൂട്ടറുകൾ ഉണ്ട്.
  • ലൈബ്രറി
  • വിശാലമായ കളിസ്ഥലം

പ്രീ പ്രൈമറി

സ്ക‍ൂളിൽ 2012-2013 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു ഒന്നാം ക്ലാസിലേക്ക് വര‍ുന്നതിന‍ുള്ള മ‍ുന്നൊര‍ുക്കവ‍ും പ്രീ പ്രൈമറി തലത്തില‍ുള്ള ക്ലാസ‍ുകളും നൽകി വര‍ുന്ന‍ു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവ‍ും ഫർണിച്ചറ‍ുകള‍ും ഉണ്ട്.നിലവിൽ ഒര‍ുഅധ്യാപികയ‍ും ഒര‍ു ആയയ‍ും ഉണ്ട് സ്കൂൾ ക‍ുട്ടികൾക്ക് നൽകി വര‍ൂന്ന ഉച്ച ഭക്ഷണം ഇവർക്ക‍ും നൽകി വര‍ൂന്ന‍ു.

സ്ക‍ൂൾ ബസ്

ഇന്നത്തെ സാഹചര്യത്തിൽ സ്ക‍ൂള‍ുകള‍ുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സ്ക‍ൂൾ ബസ്. സ്ക‍ൂൾ ബസ്

ഇല്ലാത്തതിനാൽ മ‍ുൻ വർഷങ്ങളിൽ നിരവധി ക‍ുട്ടികൾ സ്ക‍ൂൾ പരിധിയിൽ നിന്ന‍ും മറ്റ‍ുള്ള സ്ക‍ൂളിലേക്ക് പോക‍ുന്നത് ഒഴിവാക്കാന‍ും ക‍ുട്ടികളെ സ്ക‍ൂളിലേക്ക് ആകർശിക്കാന‍ും മാത്രമല്ല സ്ക‍ൂൾ ബാണാസ‍ുര സാഗർ ഡാം പരിസരത്ത് സ്ഥിതി ചെയ്യ‍ുന്നത് കൊണ്ട് വാഹനങ്ങൾ ക‍ൂട‍ുതലായതിനാൽ കാൽനട യാത്ര ബ‍ുദ്ധിമ‍ുട്ടായിര‍ുന്ന‍ു അത‍ുകൊണ്ട് തന്നെ സ‍ുരക്ഷിതമായി കുട്ടികൾക്ക് സ്ക‍ൂളിൽ എത്താന‍ും കഴിയ‍ുന്ന‍ു. ഒട്ട‍ുമിക്ക ക‍ുട്ടികള‍ും ബസ് ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു. ശ്രീ മ‍ുഹമ്മദ് അലിയാണ് ഇപ്പോഴത്തെ ഡ്രൈവർ.