സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിത വിദ്യാലയം

മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായ് ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നു വന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപ്പഠിക്കുവാനൊത്തു കൂടി
ചക്കപ്പഴത്തിൻ മധുര ഗന്ധം
ദിക്കെല്ലാം വാരി വിളമ്പി തെന്നൽ
അണ്ണാനും കാക്ക കുയിലുകളും
തമ്മിൽ കലഹമായ് ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളം പിടിക്കുന്ന നെല്ലികളും
കാണുന്നോർക്കെല്ലാം രസം പകരും
ഹായ്‌ നല്ല സുന്ദരമെൻ വിദ്യാലയം
 

അബിഷ ആർ എസ്
മൂന്ന് എ സെന്റ് .മേരീസ് എച് എസ്‌ എസ് കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത