നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്നും സാഹസികരായ ഏതാനും കുടുംബക്കാർ കാർഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികൾ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകൾ പിൻതളളിയപ്പോൾ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താൻ അവർ പ്രേരിതരായി
കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യശഃശരിരനായ ഫാ. ജോർജ്ജ് വട്ടകുലത്തച്ചൻെ ശ്രമഫലമായി 1954 ൽ സ്കൂൾ ആരംഭിക്കുകയും ജൂൺ 17ാം തിയതി ഗവൺമെൻറ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താൽകാലിക ഷെഡിൽ ആരംഭിച്ച ഈ സ്ഥാപനം 1958 ൽ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി. പ്രബുദ്ധരായ നാട്ടുക്കാരുയും കർമ്മ നിരതരായ മാനേജർമാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിൻെറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂൾ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെട്ടു.
ഈ അവസരത്തിൽ സ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്ത മൺമറഞ്ഞു പോയ എല്ലാ ശ്രേഷ്ഠവ്യക്തികളുടെയും പാവന സ്മരണക്ക് മുമ്പിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.അതോടൊപ്പം ജിവിച്ചിരിക്കുന്ന മഹദ് വ്യക്തികളോട് ഞങ്ങൾക്കളള കടമയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു.